യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അവസാന ദിനങ്ങളില്‍ ട്രംപും ഹിലരിയും ഒപ്പത്തിനൊപ്പം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ കാര്യങ്ങള്‍ പ്രവചനാതീതമായി മുന്നോട്ട് നീങ്ങുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റെണും ഏതാണ്ട് ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇരു സ്ഥാനാര്‍ഥികളും അവരുടെ അവസാന വട്ട പ്രചാരണത്തിന്റ് തിരക്കിലാണ്. രാജ്യത്തെ നയിക്കാന്‍ യോഗ്യരല്ലെന്ന് പരസ്പരം ആരോപണം ഉയര്‍ത്തികൊണ്ട് തന്നെയാണ് ഇരുവരുടേയും പ്രചാരണം നീങ്ങുന്നത്.
പുതിയ ഇ മെയില്‍ വിവാദമാണ് ഹിലരി ക്ലിന്റണിന്റെ അവസാനവട്ട ലീഡ് കുറയ്ക്കുന്നതിന് കാരണമായത. ദേശീയ തലത്തില്‍ മികച്ച ലീഡാണ് ഹിലരിക്ക് വിവാദത്തിന് മുന്‍പ് ലഭി്ച്ചിരുന്നത്. എന്നിരുന്നാലും വനിതകളുടെ പിന്തുണയില്‍ ഹിലരിക്കുള്ള ലീഡ് വളരെ വലുതാണ്.
ട്രംപിന്റെ സ്ത്രീവിഷയങ്ങളാണ് ഹിലരി പ്രധാന ആയുധമാക്കുന്നതെങ്കില്‍ വൈറ്റ്ഹൗസില്‍ ക്രമിനല്‍ അന്വേഷകര്‍ എത്തേണ്ട സാഹചര്യമുണ്ടാകുമെന്ന പറഞ്ഞാണ് ട്രംപ് തിരിച്ചടിക്കുന്നത്. ഹിലരി മുന്നില്‍ നിന്നിരുന്ന ചില സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപ് മുന്നേറ്റം നടത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം ട്രംപിന്റെ ഭാര്യ മെലാനിയ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതും
ശ്രദ്ധേയമായി. താന്‍ ഒരു കുടിയേറ്റക്കാരിയും അമ്മയുമാണെന്നു പറഞ്ഞ മെലാനിയ, അമേരിക്കയെ ട്രംപ് നീതിപൂര്‍വം മുന്നോട്ടു നയിക്കുമെന്ന് പറഞ്ഞു.
അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ട്രംപിനാണ് ഇപ്പോള്‍ മേല്‍ക്കൈ. ചില ദേശീയ അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.
ഹിലരിക്കൊപ്പം തന്നെ പ്രസിഡന്റ് ബരാക് ഒബാമയും ഹിലരിക്കായി വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. യുവജനങ്ങളുടെയും, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെയും പിന്തുണ ഹിലരിക്ക് നേടിക്കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."