വടക്കാഞ്ചേരി പീഡനക്കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം: മഹിളാ കോണ്‍ഗ്രസ്
കൊല്ലം: വടക്കാഞ്ചേരി പീഡനക്കേസില്‍ സി.പി.എം നേതാവ് ജയന്തനടക്കം കുറ്റക്കാരായ എല്ലാവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കൂടിയായ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുക്കണം. ഇടതുസര്‍ക്കാരിന്റെ കാലത്തു സ്ത്രീപീഡനം കൂടിവരുകയാണ്. സ്ത്രീകള്‍ക്കെതിരായ പരാതികളില്‍ സര്‍ക്കാര്‍ ഉറങ്ങുന്നു. വടക്കാഞ്ചേരി കേസില്‍ സര്‍ക്കാര്‍ ബലാത്സംഗത്തിനു കൂട്ടുനില്‍ക്കുകയാണെന്നു തോന്നും. കേസില്‍ പേരാമംഗലം സി.ഐക്കെതിരരെ ഇതുവരെയും നടപടിയില്ല. പൊലിസിന് ഈ രീതിമതിയെന്നായിരിക്കും സര്‍ക്കാര്‍ നീലപാടെന്നു ബിന്ദുകൃഷ്ണ പറഞ്ഞു.
കേസില്‍ ജയന്തന് ഹീറോയായി മാറി. കെ രാധാകൃഷ്ണനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച തൃശൂര്‍ ഐ.ജി ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചു നടത്തും. തുടര്‍ന്നും നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കൊല്ലം ബ്ലോക്കുപ്രസിഡന്റ് ഗീതാ ശിവന്,ജില്ലാ ജനറല്‍ സെക്രട്ടറി സുവര്‍ണ്ണകുമാരി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."