അവകാശ സംരക്ഷണത്തിന് പുതുതലമുറയുടെ ഇടപെടല്‍ വേണം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ നടന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച യൂനിയന്‍ ഭാരവാഹികള്‍ക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. അറിവും സാങ്കേതിക വിദ്യയും വര്‍ധിച്ച കാലത്ത് എം.എസ്.എഫിനുണ്ടായ വളര്‍ച്ച അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പഴയ തലമുറക്കു സ്വപ്നം കാണാന്‍ പോലും കഴിയാത്ത ചരിത്ര നേട്ടമാണ് എം.എസ്.എഫ് ഇത്തവണ നേടിയെടുത്തത്. ഇതിനു കാരണം മാതൃ സംഘടനയായ മുസ്‌ലിം ലീഗ് ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയ നിലപാട് തന്നെയാണ്.
പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനമായിരുന്നു മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യം. ഇതിനായി അവശ പിന്നോക്ക ജനവിഭാഗങ്ങളെ അണിനിരത്തി സമര പോരാട്ടങ്ങള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കി. സംവരണ വിഷയങ്ങളില്‍ ലീഗ് എടുത്ത കാര്‍ക്കശ്യം കെട്ടിക്കിടന്ന ഫയലുകള്‍ക്ക് ഇളക്കം തട്ടി. നിരവധി പിന്നാക്ക വിഭാഗങ്ങള്‍ക്കാണ് ഇതു വഴി സംവരണം ലഭ്യമായി. ഇതൊക്കെ തന്നെയാണ് മുസ്‌ലിം ലീഗിന്റെ നേട്ടം. ജനങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് വര്‍ത്തമാന സമൂഹം കേള്‍ക്കുന്നത്. ജനങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നവസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്. ഈ വഴിയെ നടക്കാന്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ തയാറാവണമെന്നും തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കാന്‍ നവ സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. അഡ്വ. കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പൂത്തൂര്‍ റഹ്മാന്‍ മുഖ്യാതിഥിയായി. നാസര്‍ മച്ചിങ്ങല്‍, അന്‍വര്‍ മുള്ളമ്പാറ, മുജീബ് കാടേരി, ടി.പി അഷ്‌റഫലി, നിസാജ് കെ. സലീം, സലീം വടക്കയില്‍, എന്‍.എ കരീം, വി.പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, പി.എച്ച് ആയിഷ ബാനു, വി.പി ഫസീല, അഡ്വ. വി.വി ഹെമിന്‍, സാദിഖ് കൂളമടത്തില്‍, റിയാസ് പുല്‍പറ്റ, കബീര്‍ മുതുപറമ്പ്, ഇ.വി ഷാനവാസ്, പി. നിയാസ്, സി.ജി ഇന്റര്‍നാഷണല്‍ ട്രൈനര്‍ സി. സിറാജുദ്ദീന്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."