ഓര്‍മക്കൂട്ടിലേക്ക് ഹൃദയം ചേര്‍ത്തുവച്ച് വീണ്ടും പഴയ ക്ലാസ് മുറിയില്‍...
തേഞ്ഞിപ്പലം: ബെല്ലടിച്ചു, വിദ്യാര്‍ഥികള്‍ അവരവരുടെ പഴയകാല ക്ലാസുകളിലേക്ക്, അന്നത്തെ ക്ലാസധ്യാപകര്‍ ഓരോ ക്ലാസിലും ഹാജരായി, കാലങ്ങള്‍ക്കപ്പുറമുള്ള പകലുകളില്‍ കളിച്ചും പഠിച്ചും കലമ്പല്‍കൂട്ടിയും ശബ്ദമാനമാക്കിയ ക്ലാസ് മുറികളില്‍ ഭൂതകാലാവിഷ്‌കാരമായി അവര്‍ വീണ്ടുംഒത്തുകൂടി. ചേളാരി ജി.വി.എച്ച്.എസ്.എസ് സമ്പൂര്‍ണ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് ഈ അപൂര്‍വ പരിപാടി നടന്നത്.
ഓര്‍മക്കൂട്ടിലേക്ക് സ്‌നേഹപൂര്‍വം എന്ന തലക്കെട്ടില്‍ നടന്ന സംഗമത്തില്‍ സ്‌കൂള്‍ സ്ഥാപിതമായത് മുതല്‍ ഇന്നേവരെ സ്ഥാപനത്തില്‍നിന്നു പഠിച്ചിറങ്ങിയ ആയിരക്കണക്കിനു പൂര്‍വവിദ്യാര്‍ഥികളും പൂര്‍വകാല അധ്യാപകരും പങ്കെടുത്തു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എ ഖാദര്‍ അധ്യക്ഷനായി. പി. പ്രിന്‍സ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.പി അബ്ദുല്‍ വഹാബ്, ബക്കര്‍ ചെര്‍ന്നൂര്‍, എ.കെ അബ്ദുറഹ്മാന്‍,പി.ടി.എ പ്രസിഡന്റ് കെ. ഗോവിന്ദന്‍കുട്ടി, ടി.പി ഗോപിനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തില്‍, എം. വിജയന്‍, എ.പി സലീം, പ്രധാനാധ്യാപിക കെ.ടി വൃന്ദകുമാരി, വി.എച്ച്.എസ്.ഇ പ്രന്‍സിപ്പല്‍ വി.പി ശബീര്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ടി.എന്‍ മുരളി സംസാരിച്ചു. സമാപന സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."