HOME
DETAILS

സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം നാട് തിരിച്ചറിയുന്നില്ല: ഉമ്മന്‍ ചാണ്ടി

  
backup
November 05 2016 | 19:11 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%b0-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95

 

മാറഞ്ചേരി: സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം നാട് തിരിച്ചറിയുന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയും വര്‍ഗീയതയും സ്വജനപക്ഷപാതവും സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതപാത പിന്തുടര്‍ന്നാല്‍ ഇല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവി സ്മാരക ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും ഗ്രാമീണ്‍ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മികച്ച പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കെ. മുരളീധരന്‍ എം. എല്‍. എയ്ക്കും പൊന്നാനി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയില്‍ കെ. വി. അബ്ദുല്‍ നാസറിനുമുള്ള ഇ. മൊയ്തു മൗലവി സ്മാരക പ്രഥമ ഗ്രാമീണ്‍ പുരസ്‌കാരം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നല്‍കി.
ഇ. മൊയ്തു മൗലവി സ്മാരക ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. വെബ് സൈറ്റിന്റെ ഉദ്ഘാടനം വി.ടി.ബലറാം എം.എല്‍.എ യും പ്രതിഭാ പുരസ്‌കാര വിതരണം ഷാഫി പറമ്പില്‍ എം.എല്‍ എ, ടി.സിദ്ദീഖ്, യു. അബൂബക്കര്‍ എന്നിവരും നിര്‍വഹിച്ചു. മൊയ്തു മൗലവിയുടെ മകന്‍ എം. റഷീദിനെ ചടങ്ങില്‍ ആദരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി കാളിയത്ത് അധ്യക്ഷനായി. പി.ടി.അജയ് മോഹന്‍, പ്രേമജ സുധീര്‍, റിയാസ് വെളിയങ്കോട്, അബ്ദുള്‍ ഗഫാര്‍, ഷാജി വെളിയങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ഗസലില്‍ വിസ്മയം തീര്‍ക്കുന്ന ഉമ്പായി, ഷഹബാസ് അമന്‍, ഗായത്രി എന്നിവര്‍ ഒന്നിച്ചുള്ള ഗസല്‍ സംഗീത ചരിത്രത്തിലെ അപൂര്‍വമായ ഗസല്‍ സംഗമസന്ധ്യയുമുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago