തുലാമഴയും വഴിമാറി; പ്രതീക്ഷ നഷ്ടപ്പെട്ട് നെല്‍ കര്‍ഷകര്‍
പൂക്കോട്ടുംപാടം: തുലാമഴയും വഴിമാറിയതോടെ അമരമ്പലത്തെ കൂറ്റമ്പാറ, ചേലോട്, ആനമുണ്ട പാടശേഖരങ്ങളിലെ നെല്‍ കര്‍ഷകരുടെ പ്രതീക്ഷകളും കരിഞ്ഞുണങ്ങുന്നു. നെല്‍ കൃഷിക്കാവശ്യമായ മഴ ലഭിക്കുമെന്ന് കരുതി ചിങ്ങമാസം ആദ്യവാരത്തില്‍ ഞാറു പാകിയെങ്കിലും പാടങ്ങളില്‍ വെള്ളം കുറഞ്ഞതോടെ ഞാറു പറിക്കാനും നടാനും പറ്റാത്ത അവസ്ഥയായി. 40 എക്കറോളം വരുന്ന ചേലോട് പാടശേഖരത്തില്‍ മുണ്ടക്കുളത്തെ ആശ്രയിച്ചു വരുന്ന 10 എക്കറോളം പാടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വിളയിടാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കി വരുന്ന പാടങ്ങളിലേക്ക് വിത്ത് പാകിയെങ്കിലും ജലക്ഷാമം നിമിത്തം 65 ദിവസം പ്രായമായ ഞാറു പറിക്കാനോ, നടാനോ പറ്റാത്ത സാഹചര്യമാണുള്ളത്. ഇവിടെ ഞാറു മൂപ്പേറുകയും, ഉണങ്ങുകയും ചെയ്യാന്‍ തുടങ്ങി. സ്വന്തമായും പാട്ടത്തിനെടുത്തും കാര്‍ഷിക വായ്പകളെടുത്തുമാണ് ഇവിടെ കര്‍ഷകര്‍ നെല്‍ കൃഷി നടത്തുന്നത്. സമീപത്തെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും പമ്പ് സെറ്റു ഉപയോഗിച്ചാണ് ഇപ്പോള്‍ നെല്‍ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത്. മാത്രമല്ല ചിലയിടങ്ങളില്‍ വെള്ളം തീരെ ലഭിക്കാതെ വയല്‍ വരണ്ടു പോയിട്ടുമുണ്ട്. കാലാവസ്ഥ നെല്‍ കൃഷിക്ക് അനുകൂലമല്ലാത്തതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഇപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. അതിനാല്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."