ജീവിതവിജയത്തിനു നിദാനം ആത്മീയത: ഹൈദരലി തങ്ങള്‍
മലപ്പുറം: ആത്മീയതയാണ് വിജയത്തിന്റെ മാര്‍ഗമെന്നും ശുദ്ധമായ മനസും സമര്‍പ്പിതമായ കര്‍മവുംവഴി വിശ്വാസി സമൂഹത്തിനു മാതൃക പകര്‍ന്ന ആത്മീയനായകരുടെ പാത വഴിവെളിച്ചം പകരുകയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പണ്ഡിതനും സൂഫീവര്യനുമായ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ അഞ്ചാമത് ഉറൂസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഖത്മുല്‍ ഖുര്‍ആനു നേതൃത്വം നല്‍കി. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. രാവിലെ 10 മുതല്‍ ആരംഭിച്ച അന്നദാനം വൈകിട്ട് അഞ്ചുവരെ നീണ്ടു. അറുപതിനായിരത്തോളം പാക്കറ്റുകളിലായാണ് അന്നദാന വിതരണം നടന്നത്. സമാപന ദിനമായ ഇന്നലെ വന്‍ ജനാവലിയാണ് ഉറൂസിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."