ഇലക്ട്രിക്കല്‍ വയര്‍മെന്‍ ജില്ലാ കണ്‍വന്‍ഷന്‍ തിരൂരില്‍
തിരൂര്‍: ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ അസോസിയേഷന്‍ ഓഫ് കേരള (സി.ഐ.ടി.യു) ജില്ലാ കണ്‍വന്‍ഷന്‍ ചൊവ്വാഴ്ച തിരൂര്‍ ചേംബര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിനു സംസ്ഥാന സെക്രട്ടറി ടി.കെ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബോസ് ജേക്കബ്, എനര്‍ജി ഓഡിറ്റര്‍ കെ. മണികണ്ഠന്‍ എന്നിവര്‍ ക്ലാസെടുക്കും. മേഖലാ തല കമ്മിറ്റി രൂപവത്കരണവും ഉണ്ടാകും. അശാസ്ത്രീയ വയറിങും അനധികൃത വയറിങും കാരണം വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതു തടയുന്നതിനുള്ള നടപടികള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികളായ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ സിദ്ദീഖ്, ട്രഷറര്‍ ടി. അബ്ദുല്‍റഷീദ്, സെക്രട്ടറി എ. ചന്ദ്രന്‍, ടി. വേലായുധന്‍, എ. യൂസഫ്, മനോജ്കുമാര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."