ഏക സിവില്‍കോഡ് എന്തു വിലകൊടുത്തും തടയും: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
വള്ളിക്കുന്ന്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്തു വിലകൊടുത്തും തടയുമെന്നു മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വള്ളിക്കുന്ന് പഞ്ചായത്ത് യൂത്ത്ലീഗ് സംഘടിപ്പിച്ച ഫ്ളാഗ് മാര്‍ച്ചിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമദ് കൊടക്കാട് അധ്യക്ഷനായി. അഡ്വ. പി.വി മനാഫ് അരീക്കോട്, അഡ്വ. ഷാഹുല്‍ ഹമീദ്, ഡോ. വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്ന്നൂര്, കെ.പി മുഹമ്മദ് മാസ്റ്റര്‍, നിസാര്‍ കുന്നല്‍, ഇര്‍ഷാദ് അരിയല്ലൂര്‍, ഹാരിസ് ചെമ്മന്‍ കോടന്, കെ. ബീരാന് മാസ്റ്റര്‍, വി.കെ വാഹിദ്, സമീര്‍, സത്താര്‍ ആനങ്ങാടി, സുല്‍ഫിക്കര്‍ അലി പൊറാഞ്ചേരി സംസാരിച്ചു.
ഫ്ളാഗ് മാര്‍ച്ചിന് സമദ് കൊടക്കാട്, ഇര്‍ഷാദ് അരിയല്ലൂര്‍, സുല്‍ഫിക്കര്‍ പൊറാഞ്ചേരി, എ.കെ ഷഫീഖ്, ലിയാക്കത്തലി, ശംസു ആനങ്ങാടി, മുജീബ് കടലുണ്ടി നഗരം, ഹാരിസ്, അബ്ബാസ്, റഫീഖ്, സമീര്‍, സത്താര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."