'കുത്തിവര'യുമായി അജീഷും
തേഞ്ഞിപ്പലം: മൊബൈല്‍ഫോണ്‍ സ്‌ക്രീനില്‍ കൈവിരല്‍കൊണ്ടു വരച്ചുവരച്ച് വിസ്മയംതീര്‍ക്കുകയാണ് അജീഷ് ഐക്കരപ്പടി. പെന്‍സില്‍, പെയിന്റ്, ബ്രഷ് തുടങ്ങി ചിത്ര കലയുടെ അടിസ്ഥാന സങ്കേതങ്ങളുടെ അഭാവത്തിലാണ് ഈ ചിത്രങ്ങള്‍. കാലിക്കറ്റ് സര്‍വകലാശാലാ പ്രസിലെ സ്റ്റോര്‍കീപ്പറായ അജീഷ് സ്‌കൂള്‍ കലോത്സവങ്ങളില്‍ പെന്‍സില്‍ ഡ്രോയിങ്, ജലച്ഛായം, എണ്ണച്ഛായം, ക്ലേ മോഡലിങ്, ലോഗോ രചനകള്‍ എന്നിവയില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
2014 ജൂണിലാണ് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ ചിത്രംവര തുടങ്ങിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എ.പി.ജെ അബ്ദുല്‍ കലാം തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങളും മൊബൈല്‍ സ്‌ക്രീനില്‍ പിറവിയെടുത്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ 2013 വര്‍ഷത്തെ കലണ്ടറിലെ 12 രേഖാ ചിത്രങ്ങള്‍ അജീഷ് പരുഷോത്തമന്റേതായിരുന്നു.
രണ്ടു വര്‍ഷത്തിനിടെ 188 ചിത്രങ്ങളാണ് 41കാരനായ അജീഷിന്റെ വിരല്‍ തുമ്പില്‍നിന്നു മൊബൈല്‍ സ്രകീനില്‍ പിറവിയെടുത്തത്. സ്‌കെച്ച് എന്ന പേരിലുള്ള ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചിത്രംവര. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഫേസ്ബുക്കില്‍ 'കുത്തിവര' എന്ന പേരില്‍ ഒരു പേജുതന്നെ തുറന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേളാരി ജി.വി.എച്ച്.എസ്.എസ് സമ്പൂര്‍ണ പൂര്‍വവിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ അജീഷ് വരച്ച ചിത്രങ്ങള്‍ നാട്ടുകാര്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികൂടിയാണ് അജീഷ്. ഐക്കരപ്പടി കൈതക്കുണ്ടയില്‍ സി.എന്‍ പുരുഷോത്തമന്‍ മാസ്റ്ററുടെയും കെ.വി കനകമ്മ ടീച്ചറുടെയും മകനാണ്. ഷിജിയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."