പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റില്‍
പൂക്കോട്ടുംപാടം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. കരുളായി മൈലമ്പാറ മുല്ലപ്പള്ളി സ്വദേശി അട്ടി അസൈനാറി (49) നെയാണ് പൂക്കോട്ടുംപാടം പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേരുള്ളതായാണ് വിവരം. 2015 ഓണാവധിക്കാലത്താണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പിന്നീട് തുടര്‍ച്ചയായി പല സ്ഥലങ്ങളില്‍ നിന്നായി കുട്ടിയെ പീഡനത്തിനു വിധേയനാക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പഠിക്കാന്‍ മിടുക്കനായ കുട്ടിക്ക് പഠനത്തില്‍ താല്പര്യം കുറയുകയും, കയ്യില്‍ അവിഹിതമായി പണം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൂക്കോട്ടുംപാടം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കൗണ്‍സിലിങ് നടത്തിയപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടു. എസ്.ഐ അമൃത്രംഗന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ഒന്‍പതു പേരെ അന്വേഷണ വിധേയമായി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായി സൂചനയുണ്ട്. ഒരാള്‍ വിദേശത്താണ്. അറസ്റ്റിലായ അട്ടി അസൈനാര്ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം, കുട്ടികള്‍ക്കെതിരെയുള്ള പീഡനം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുത്തിട്ടുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."