HOME
DETAILS
MAL
'നിര്‍മാണ മേഖലയിലെ ചൂഷണം തടയാന്‍ ബോധവല്‍ക്കരണം നടത്തണം'
backup
November 05 2016 | 19:11 PM
എടപ്പാള്‍: നിര്‍മാണ മേഖലയിലെ പ്രകൃതി ചൂഷണവും നിയമലംഘനവും തടയാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നു മന്ത്രി കെ.ടി ജലീല്‍. ലെന്‍സ്ഫെഡിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എടപ്പാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജോതിഭാസ്, അജിത്ത് കൊളാടി, ടി.പി മുഹമ്മദ്, അഷ്റഫ് കോക്കൂര്‍, രവി തേലത്ത്, മുഹമ്മദ് ഷാഫി സംസാരിച്ചു
ജില്ലാ കണ്‍വന്‍ഷനിലെ സംഘടനാ സെഷന് വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. അഷ്റഫ് അധ്യക്ഷനായി. ടി.സി.വി ദിനേശ് കുമാര്‍, മുഹമ്മദ് ഇഖ്ബാല്‍, ഡോ. യു.എ ഷബീര്‍, കെ.ബി സജി, സി.എം ഷാജി, പി.സി സലീം കുമാര്‍, ബാബു എടയൂര്‍, കെ. റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."