അമ്മാനിയില്‍ കാട്ടാനശല്യം വീണ്ടും; വീട് തകര്‍ത്തു
നാട്ടുകാര്‍ ഫോറസ്റ്റ് അധികൃതരെ തടഞ്ഞു
പനമരം: അമ്മാനിയില്‍ കാട്ടാന ശല്യം രൂക്ഷം ഒരുമാസത്തിനുളളില്‍ രണ്ട് വീടുകള്‍ തകര്‍ത്തു. ക്ഷുഭിതരായ ജനങ്ങള്‍ റെയ്ഞ്ചര്‍ ഓഫിസറെ തടഞ്ഞ് പ്രതിഷേധിച്ചു. കാട്ടാനകളുടെ ശല്യം രൂക്ഷമായ അമ്മാനിയില്‍ പ്രദേശവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. ഇന്നലെ അര്‍ദ്ധ രാത്രിയാണ് പുളിക്കല്‍ നിവാസി സെല്‍വരാജ് - സിസിലി ദമ്പതികളുടെ വീട്ടു മുറ്റത്ത് ഒറ്റയാന്‍ എത്തിയത്. ആനയുടെ പരാക്രമം കേട്ട സെല്‍വരാജ് ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോഴാണ് വീട്ട് മുറ്റത്ത് ആന നില്‍ക്കുന്നത് കണ്ടത്. ഇയാള്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് ആന വീടിന്റെ പുറക് വശത്തേക്ക് നീങ്ങുകയും അടുക്കള പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു.
ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് ബേബി എന്ന ആളുടെ വീട് ഭാഗികമായി തകര്‍ത്തിരുന്നു. ഫോറസ്റ്റിനടുത്താണ് ഇവരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഫോറസ്റ്റും വീടും തമ്മില്‍ 200 മീറ്റര്‍ മാത്രമേ വ്യത്യാസം ഉളളൂ. കാട്ടാനകള്‍ ഇറങ്ങാതിരിക്കാനുളള ട്രഞ്ചുകള്‍ കീറുന്നുണ്ടെങ്കിലും ഇതില്‍ മണ്ണിട്ട് നികത്തിയാണ് ആനകള്‍ പുറത്തേക്കിറങ്ങുന്നതെന്ന് പ്രദേശവാസിയായ വാസു അമ്മാനി പറഞ്ഞു. 6 മണിയോടെ കാട്ടാനകളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. 6 മണിക്ക് ശേഷം വാഹന ഗതാഗതവും കാല്‍നട യാത്രയും തീരെ ഇല്ലാതാകുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥത്ത് എത്തുകയും സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ നഷ്ട പരിഹാരം നല്‍കി തടിയൂരുന്ന പ്രവണതയാണ് ഫോറസ്റ്റ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സ്ഥിരം പ്രശ്‌ന പരിഹാരമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ രജ്ഞിത്ത്, താരണാത് സുരേന്ദ്രന്‍, എന്നിവരെയാണ് മണിക്കൂറുകളോളം പ്രദേശവാസികള്‍ തടഞ്ഞ് വെച്ചത്. ഒരുമാസത്തിനുളളില്‍ നഷ്ട പരിഹാരം നല്‍കാമെന്നും ആനകള്‍ ഇറങ്ങാതിരിക്കാനുളള സ്ഥിരം സംവിധാനം നല്‍കാമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."