ദേശീയപാതയിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി
തിരൂരങ്ങാടി: ദേശീപാതയില്‍ അപകടരഹിത യാത്ര സാധ്യമാക്കുന്നതിനുവേണ്ടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു. ദേശീയപാതയിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തുന്ന പരിശോധനയിലാണ് അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നത്. കച്ചവടക്കാര്‍ക്ക് സ്വയം ഒഴിഞ്ഞുപോവുന്നതിനുള്ള സമയം നല്‍കിയിട്ടുണ്ട്.
ഇനിയും കച്ചവടം തുടര്‍ന്നാല്‍ അടുത്ത ദിവസം അധികൃതര്‍ എത്തി നീക്കം ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കച്ചവടസ്ഥാപനങ്ങള്‍ റോഡിലേക്ക് ഇറക്കിക്കെട്ടിയിട്ടുള്ള ഭാഗം പൊളിച്ചുനീക്കാനും നിര്‍ദ്ദേശം നല്‍കി. റവന്യു, പൊലിസ്, മോട്ടോര്‍ വാഹനവകുപ്പ്, പൊതുമരാമത്ത്, തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണു പരിശോധന നടത്തുന്നത്. യൂനിവേഴ്‌സിറ്റി മുതല്‍ വെട്ടിച്ചിറ വരെയുള്ള ഭാഗങ്ങളില്‍ ഇന്നലെ പരിശോധന നടത്തി.
ഇവിടെ അപകടം പതിവായ മേഖലകള്‍ കണ്ടെത്തി പ്രത്യേകമായി അടയാളപ്പെടുത്തി. ഇവിടങ്ങള്‍ വേഗനിയന്ത്രണങ്ങളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കും. സംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട് റോഡ് സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കും. വെള്ളിയാഴ്ച മുതലാണു പരിശോധന ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."