കടല്‍ ഭിത്തി നിര്‍മാണം വൈകുന്നു; തീരദേശ വാസികള്‍ സമരത്തിലേക്ക്
മാറഞ്ചേരി: കിടപ്പാടവും ഭൂമിയും കടലെടുത്തിട്ടും തകര്‍ന്ന കടല്‍ ഭിത്തി പുനര്‍നിര്‍മാണത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരേ പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീര്‍ നഗര്‍ നിവാസികള്‍ സമരത്തിനൊരുങ്ങുന്നു. ഏഴു വര്‍ഷമായി തകര്‍ന്നു കിടക്കുന്ന കടല്‍ ഭിത്തി പുനര്‍ നിര്‍മിക്കാത്തതു മൂലം കഴിഞ്ഞ വര്‍ഷം മാത്രം മൂന്നു വീടുകളും അജ്മീര്‍ നഗറിലേക്കുള്ള റോഡുമാണു കടലെടുത്തത്. അജ്മീര്‍ നഗറിനെ കൂടാതെ വെളിയന്‍കോട് പഞ്ചായത്തിലെ തണ്ണിത്തുറയിലും കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണം വൈകുകയാണ്.
കഴിഞ്ഞ വര്‍ഷം കടലാക്രമണത്തില്‍ അജ്മീര്‍ നഗറിലെ പ്രധാന റോഡ് തകര്‍ന്നതോടെ ഇരുന്നൂറിലധികം കുടുംബങ്ങളാണു ദുരിതം അനുഭവിക്കുന്നത്. 200 മീറ്ററോളം ദൂരത്തിലാണ് ഇവിടെ കടല്‍ഭിത്തി നിര്‍മാണം വൈകുന്നത്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് തികയാതെ വന്നതാണു കടല്‍ ഭിത്തിയുടെ പുനര്‍നിര്‍മാണം വൈകാന്‍ കാരണം എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
തണ്ണിത്തുറയിലും സ്ഥിതി വിഭിന്നമല്ല, അജ്മീര്‍ നഗറിലേതുപോലെ നാശനഷ്ടം സംഭവിക്കുമോ എന്ന ആശങ്കയിലാണു നാട്ടുകാര്‍. ജില്ലാ ഭരണകൂടത്തിനു അടിയന്തിര നടപടകള്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതിനായുള്ള നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല.
കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പു കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കണം എങ്കില്‍ ചുരുങ്ങിയ സമയംകൊണ്ട് എസ്റ്റിമേറ്റ് തയാറാക്കി ബാക്കിയുള്ള നടപടികള്‍ക്കായി സമര്‍പ്പിക്കേണ്ടതുണ്ട്. ഇനിയും കാത്തിരുന്നാല്‍ ഇത്തവണയും കടല്‍ഭിത്തി നിര്‍മാണം നടക്കില്ല എന്ന തിരിച്ചറിവാണു തീരദേശ വാസികളെ സമരത്തിനു പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."