ഏകസിവില്‍കോഡിനുള്ള നീക്കം ഗൂഢതന്ത്രമാണെന്ന് പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍
എരുമപ്പെട്ടി: ഏകസിവില്‍കോഡിനുള്ള നീക്കം ജനാധിപത്യത്തേയും മതേതരത്വത്തേയും വെല്ലുവിളിക്കുന്ന ചില വര്‍ഗീയവാദികളുടെ ഗൂഢതന്ത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്‍മാറണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞു.
സംഘടനയുടെ എരുമപ്പെട്ടി റെയ്ഞ്ച് സില്‍വര്‍ ജൂബിലി സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്നിത്തടം ലിവാഉല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടന്ന കണ്‍വെന്‍ഷനില്‍ റെയ്ഞ്ച് പ്രസിഡന്റ് കെ.മുഹമ്മദലി ലത്വീഫി അധ്യക്ഷനായി. സമസ്ത മുന്‍ മുഫത്തിശ് കെ.എസ്.കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ പഴുന്നാന, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സിംല ഹസന്‍, എസ്.വൈ.എസ്. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എം.എച്ച് നൗഷാദ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍ ഇബ്രാഹീം ഫൈസി പഴുന്നാന, സുന്നി മഹല്ല് ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് എം.എസ്.ബഷീര്‍, ഷാഹുല്‍ പഴുന്നാന എന്നിവര്‍ സംസാരിച്ചു. പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, പി.ഐ.കെ. മൗലവി, ഹംസ ബിന്‍ ജമാല്‍ റംലി, കെ.എസ്.കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ പഴുന്നാന എന്നിവര്‍ രക്ഷാധികാരികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍ സിംല ഹസന്‍, വര്‍ക്കിങ് ചെയര്‍മാന്‍ മുഹമ്മദലി ലത്വീഫി, വൈസ് ചെയര്‍മാന്‍മാര്‍ മുഹമ്മദ് മാസ്റ്റര്‍ ആദൂര്‍, പി.ഐ.അലി മാസ്റ്റര്‍ പന്നിത്തടം, സെയ്താലി ഹാജി തലേങ്ങാട്ടിരി, ജനറല്‍ കണ്‍വനര്‍ എം.എന്‍.കെ.മൗലവി, എം.എച്ച്.നൗഷാദ്, ഷാഹുല്‍ പഴുന്നാന, എസ്.പി.ഉമ്മര്‍ മുസ്‌ലിയാര്‍ പന്നിത്തടം, ട്രഷറര്‍ വി.എസ്.അബൂബക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."