HOME
DETAILS

ഗുരുവായൂര്‍ ദേവസ്വത്തിന്റ 351 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റ ആദായനികുതി ഇളവ്

  
backup
November 05 2016 | 20:11 PM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 


ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നടപ്പിലാക്കുന്ന വിഷന്‍ 2020 പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റ ആദായനികുതി ഇളവ് ലഭിച്ചതായി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭരണ സമിതിയോഗത്തില്‍ പങ്കെടുത്ത ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദേഹം. 351കോടി രൂപയുടെ പദ്ധതി ഭക്തരില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് നടപ്പിലാക്കുക. തീര്‍ഥാടകര്‍ക്കായി നിര്‍മിക്കാനുദ്ദേശിക്കുന്ന ക്യൂകോംപ്ലക്‌സ് ഏതുതരത്തില്‍ വേണമെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അവസാന തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ക്യൂകോംപ്ലക്‌സ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റും കൂടി തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട് പദ്ധതിയെക്കുറിച്ച് പത്രലേഖകരുടെ ചോദ്യത്തിന് ഏത് പദ്ധതി വേണമെന്നതും തീരുമാനമായിട്ടില്ലെന്നും മന്തി വ്യക്തമാക്കി.
കേന്ദസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തേണ്ട സംരംഭങ്ങള്‍ സംബന്ധിച്ച് പദ്ധതി തയാറാക്കി ദേവസ്വം ടൂറിസം വകുപ്പുമുഖേന കേന്ദ്രത്തിന് കൈമാറും. ഗുരുവായൂരില്‍ പൊതുവായ വികസനമാണ് വേണ്ടതെന്നും മുനിസിപ്പാലിറ്റിയും ദേവസ്വവും ചേര്‍ന്നാണ് ഗുരുവായൂരിന്റെ മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.രണ്ടു ഭരണ കേന്ദങ്ങളും തമ്മില്‍ ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനായി നിര്‍മ്മാണം തുടങ്ങി പണിപൂര്‍ത്തിയാകാതെ നില്‍ക്കുന്ന പാഞ്ചജ്യം അനക്‌സ് ഊരാലുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിച്ച് പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്. പൂന്താനം കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിച്ച് തീര്‍ത്ഥാടകര്‍ക്ക് ഉടന്‍ തുറന്നു കൊടുക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട് ദേവസ്വം നല്‍കിയ തുകയ്ക്ക് മുഴുവനായും സുരക്ഷാ ഉപകരണങ്ങല്‍ ലഭ്യമായിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ഡി.ജി.പിയുമായി ചര്‍ച്ച ചെയ്ത് സുരക്ഷാ ഉപകരണങ്ങള്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 ന് തുടങ്ങിയ ഭരണ സമിതി യോഗത്തില്‍ ഉച്ച വരെയും പങ്കെടുത്താണ് അദ്ദഹം മടങ്ങിയത്.
രണ്ടാം തവണയാണ് ഗുരുവായൂര്‍ ദേവസ്വം യോഗത്തില്‍ മന്ത്രി പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago