ഇരയുടെ പേര് വെളിപ്പെടുത്തി കെ.രാധാകൃഷ്ണന് വെറുക്കപ്പെട്ടവനായി: ഡീന്‍ കുര്യാക്കോസ്
വടക്കാഞ്ചേരി: ക്രൂരമായ പീഡനത്തിന് ഇരയായ യുവതിയുടെ പേര് പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി കെ.രാധാകൃഷ്ണന് സമൂഹത്തില്‍ വെറുക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഇടം നേടിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
രാധാകൃഷ്ണന് പൊതു സമൂഹം വലിയ ബഹുമാനമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലപാടുകള്‍ അദ്ദേഹത്തിന്റെ കാപട്യം വെളിപ്പെടുത്തുന്നതാണ്. സി.പി.എം ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും ഡീന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷന് സമ്മേളനത്തില്‍ സ്ത്രീ ക്ഷേമം ഉറപ്പാക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി വടക്കാഞ്ചേരി പീഡനത്തില്‍ പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കുമെന്ന് കൂടി വ്യക്തമാക്കണമെന്നും ഡീന്‍ കൂട്ടി ചേര്‍ത്തു.
വടക്കാഞ്ചേരി പീഡന കേസില്‍ പ്രതികളായ നഗരസഭ കൗണ്‍സിലറേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത നിയോജക മണ്ഡലം ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഡീന്‍ കുരിയാക്കോസ്. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് എന്‍.എ സാബു അധ്യക്ഷനായി.
അനില്‍ അക്കര എം.എല്‍.എ, സുനില്‍ ലാലൂര്‍, രാജേന്ദ്രന് അരങ്ങത്ത്, കെ.അജിത്ത് കുമാര്‍, ഷാഹിദ റഹ്മാന്, ഉമ്മര്‍ ചെറുവായില്‍, തോമാസ് മാസ്റ്റര്‍, മനോജ് കടമ്പാട്ട്, എന്‍.ആര് സതീശന്, സിന്ധു സുബ്രഹ്മണ്യന്, ബുഷറ റഷീദ്, എന്‍.ആര് രാധാകൃഷ്ണന്, പി.വി നാരായണസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."