HOME
DETAILS

വാഹനാപകട മരണം: ഗതാഗത പരിഷ്‌ക്കരണത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു

  
backup
November 05 2016 | 20:11 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7

 


ചാവക്കാട്: നഗരത്തില്‍ വാഹനാപകടത്തില്‍ വയോധികന്‍ മരിച്ചത് ഗതാഗത പരിഷ്‌ക്കാരത്തിലെ വീഴ്ച്ചയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് ട്രാഫിക് ഐലന്റ് പരിസരത്ത് കണ്ടെയ്‌നര്‍ ഇടിച്ച് ബൈക്ക് യാത്രികനായ എടക്കഴിയൂര്‍ സ്വദേശി കാര്യാടത്ത് കുഞ്ഞിമുഹമ്മദ് (65) മരിക്കാന്‍ കാരണം ട്രാഫിക് പരിഷ്‌ക്കരണത്തിലുണ്ടായ അപാകതയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
തിരക്കേറിയ സമയത്ത് കണ്ടെയ്‌നര്‍ പോലുള്ള ഹെവി വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തി വിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുതിയ പാലം വഴി വരുന്ന വാഹനങ്ങള്‍ നേരെ വന്ന് വലത്തോട്ട് തിരിഞ്ഞ് ചേറ്റുവ ഭാഗത്തേക്ക് വളയുന്നതായിരുന്നു നേരത്തെുണ്ടായിരുന്ന പതിവ്. എന്നാല്‍ ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പുതിയ പാലം വഴി വരുന്ന വാഹനങ്ങള്‍ വടക്ക് കുന്നംകുളത്തേക്കായാലും തെക്ക് കൊടുങ്ങല്ലൂരിലേക്കായാലും ഇടതു ഭാഗത്തേക്ക് തിരിയണം. കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പിന്നീട് വടക്കേ ബൈപ്പാസ് ജംങ്ഷനിലത്തെി വലത്തോട്ട് തിരിഞ്ഞ് തെക്കെ ബൈപ്പാസ് ജംങ്ഷനിലത്തെിവേണം ചേറ്റുവ റോഡിലേക്ക് കയറാന്‍. ശനിയാഴ്ച്ച അപകടത്തില്‍ പെട്ട ചരക്ക് വാഹനം എറന്നാകുളത്തേക്ക് പോകുകയായിരുന്നു.
നേരെ തെക്കു ഭാഗത്തേക്ക് പോകേണ്ട ഈ വാഹനം വടക്കോട്ട് തിരിഞ്ഞതാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് പ്രകടനം കെ.വി സത്താര്‍, എച്ച്.എം നൗഫല്‍, കെ.കെ ഫവാസ്, അഷറഫ് ഹൈദരലി, നിഖില്‍.ജി.കൃഷ്ണന്‍, അനീഷ് പാലയൂര്‍, അഷറഫ് ബ്‌ളാങ്ങാട്, ഷൗക്കത്ത് വോള്‍ഗ, ഷഹീര്‍ പുന്ന,സി.എസ് സൂരജ് എന്നിവരും, മുസ്‌ലിം യൂത്ത് ലീഗ് പ്രകടനത്തില്‍ നേതാക്കളായ വി.എം മനാഫ്, എ.വി. അലി, ഷജീര്‍ പുന്ന, സൈനുല്‍ ആബിദീന്‍, നൗഷാദ് തെരുവത്ത്, അസീസ് മന്ദലാംകുന്ന്, ഷാഫി എടക്കഴിയൂര്‍, തൗഫീഖ് കടപ്പുറം തുടങ്ങിയവരും നേതൃത്വം നല്‍കി. വാഹനപാകടത്തില്‍ വയോധികന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് അധികൃതര്‍ക്കെതിരെ എസ്.ഡി.പി.ഐയും പ്രകടനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago