എല്ലാ കുട്ടികളെയും പൊതു വിദ്യാലയത്തില്‍ ചേര്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കും
തൃപ്രയാര്‍: മുഴുവന്‍ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുന്ന സാഹചര്യം എല്‍.ഡി.എഫ് സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വലപ്പാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.പി ക്ലാസ് മുതല്‍ കോളജ് തലം വരെ ഡിജിറ്റലാക്കും.ക്ലാസ്സുകള്‍,ലൈബ്രറി, ലാബ് എന്നിവ ഹൈടെക് ആക്കും. അക്കാദമിക് തലം ഉയര്‍ത്തും. ഇതിനായി ഒന്നര ലക്ഷം അധ്യാപകര്‍ക്ക് ഐ.ടി ഉപയോഗിച്ച് പാഠഭാഗങ്ങള്‍ എടുക്കുന്നതില്‍ ഈ വര്‍ഷം പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വന്യ ജീവി ഫോട്ടോഗ്രാഫി സംസ്ഥാന അവാര്‍ഡ് നേടിയ ഫൈസല്‍ മാഗ്നറ്റിനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വലപ്പാട് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന് പുരസ്കാരം നല്കി. ഗീതാഗോപി എം.എല്‍.എ അധ്യക്ഷയായി. സി.എന്‍ ജയദേവന് എം.പി വിശിഷ്ടാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മുഖ്യ പ്രഭാഷണവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന് ഉപഹാര സമര്‍പ്പണവും നടത്തി.പൊതു മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.എം.ആര് സുഭാഷിണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ തോമസ്,പി.വിനു, ജില്ലാ പഞ്ചായത്തംഗം ശോഭ സുബിന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ബി മുരളീധരന്, പി.ടി.എ പ്രസിഡന്റ് ടി.എ പ്രേംദാസ്,ബീന അജയഘോഷ്, കെ.എം അബ്ദുള്‍മജീദ്,സി.പി സ്വാലിഹ്, പി.എം അഹമ്മദ്,കെ.ദിലീപ് കുമാര്‍,എന്‍.ആര് മല്ലിക, കെ.സുമതി, വി.കല എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."