75കിലോമീറ്റര്‍ വൈദ്യുതവേലിക്ക് 1.35കോടിയുടെ ഭരണാനുമതി
മലയോരമേഖലകളില്‍ കാട്ടാനശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും കാര്‍ഷികവിളകള്‍ക്കും ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് നടപടി
മണ്ണാര്‍ക്കാട്: വനംഡിവിഷന്റെ പരിധിയില്‍ 75കിലോമീറ്റര്‍ സൗരോര്‍ജ്ജവേലി നിര്‍മ്മിക്കാനുള്ള 1കോടി 35ലക്ഷത്തിെന്റ പ്രവര്‍ത്തികളുടെ ഭരണാനുമതിനല്‍കിെകാണ്ടുള്ളസര്‍ക്കാര്‍ ഉത്തരവ്. ഇതിെന്റ എസ്റ്റിമേറ്റ് തയ്യാറാക്കിസാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് വൈദ്യുതവേലിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മലയോരമേഖലകളില്‍ കാട്ടാനശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും കാര്‍ഷികവിളകള്‍ക്കും ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് എം.ബി.രാജേഷ് എം.പിയുടെയും ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെയും സാന്നിധ്യത്തില്‍ നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും കര്‍ഷകപ്രതിനിധികളുടെയും യോഗത്തിലാണ് 75കിലോമീറ്റര്‍ സൗരോര്‍ജ്ജവേലി നിര്‍മാണത്തിനുള്ള അനുമതിക്കായി പ്രപ്പോസല്‍ നല്‍കിയിട്ടുള്ള വിവരം അറിയിച്ചത്. കാട്ടാനശല്യം ഒഴിവാക്കുന്നതിന് വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സൗരോര്‍ജ്ജവേലി നിര്‍മ്മിക്കുന്നതിന് ജില്ലക്ക് മുന്‍ഗണന നല്‍കുമെന്ന് മണ്ണാര്‍ക്കാട്ടെത്തിയിരുന്ന മന്ത്രി അഡ്വ.കെ.രാജു വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."