ഐനെല്ലി പോക്കറിന് യാത്രാമൊഴി
മണ്ണാര്‍ക്കാട്: മുസ്ലിംലീഗ് നേതാവും എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റുമായ കോട്ടോപ്പാടം കണ്ടമംഗലത്തെ ഐനെല്ലി പോക്കറിന് പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും യാത്രാമൊഴി നല്കി. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ ഒട്ടും തന്നെയില്ലാതിരുന്ന പോക്കര് മികച്ച സംഘാടകന്‍ കൂടിയായിരുന്നു. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിറസാനിധ്യമായിരുന്ന പോക്കറിന്റെ വിയോഗമറിഞ്ഞ് സമൂഹത്തിലെ നാനാതുറകളിലെ നിരവധിപേരാണ് വസതിയിലും, ജനാസ കാണുന്നതിനും, നമസ്കാരത്തിനും സംബന്ധിച്ചത്. എസ്.ടി.യു ചുമട്ടുതൊളിലാളി ഫെഡറേഷന്റെ മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.ടി.യു മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ്, മുസ്ലിംലീഗ് കോട്ടോപ്പാടം പഞ്ചായത്ത് വൈസ്പ്രസിഡന്റ്, പുറ്റാനിക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വസതി മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് സി.എ.എം.എ കരീം, ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല, അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ, എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ റഹ്മത്തുല്ല, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ മരക്കാര്‍ മാരായമംഗലം, എന്‍. ഹംസ, സെക്രട്ടറിമാരായ കെ.ടി.എ ജബ്ബാര്‍, കല്ലടി അബൂബക്കര്‍, പൊന്‍പാറ കോയക്കുട്ടി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, ജില്ല ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി. മുഹമ്മദാലി അന്‍സാരി, എസ്.ടി.യു ജില്ല പ്രസിഡന്റ് എം.എം ഹമീദ്, ജനറല്‍ സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത്, ട്രഷറര്‍ കെ.ടി ഹംസപ്പ, കെ.പി.സി.സി സെക്രട്ടറി പി.ജെ പൗലോസ്, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി പി.ആര് സുരേഷ്, സി.ഐ.ടി.യു നേതാക്കളായ കെ.പി മസൂദ്, മനോമോഹന്‍, യൂത്ത്ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് റഷീദ് ആലായന്‍, ജില്ല ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, അര്‍സല്‍ എരേരത്ത്, കര്‍ഷക സംഘം ജില്ല പ്രസിഡന്റ് എം. മമ്മദ് ഹാജി, എസ്.ഇ.യു സ്റ്റേറ്റ് സെക്രട്ടറി അക്ബറലി പാറോക്കോട്ട്, ജില്ല പ്രസിഡന്റ് പി. മുഹമ്മദാലി, കെ.എസ്.ടി.യു സ്റ്റേറ്റ് സെക്രട്ടറി ഹമീദ് കൊമ്പത്ത്, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസൈന് കോളശ്ശേരി (കുമരംപുത്തൂര്‍), ടി. മുഹമ്മദ് ഇല്ല്യാസ് (കോട്ടോപ്പാടം) സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."