HOME
DETAILS

പൂതനൂര്‍ പ്രഭാകരന്‍ വധക്കേസ്: ഒന്നാം പ്രതിക്ക് 16 കൊല്ലം തടവുശിക്ഷ

  
backup
November 05 2016 | 20:11 PM

%e0%b4%aa%e0%b5%82%e0%b4%a4%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d

 


പാലക്കാട് : മുണ്ടുര്‍ പട്ടത്തൊടി പൂതനൂര്‍ പ്രഭാകരന്‍ (39) വധക്കേസിലെ ഒന്നാം പ്രതി രാധ എന്ന രാധാകൃഷ്ണന്‍ വിവിധ വകുപ്പുകളിലായി 16 12 കൊല്ലത്തിനും മറ്റ് പ്രതികളായ ടി.എസ്.രതീഷ്, കെ.കെ.രാജു(കൃഷ്ണന്‍ കുട്ടി), ഇ.വി.കുമാരന്‍ (വിജയന്‍), ഇ.എം.കുട്ടന്‍ (അജേഷ്) , ജി.രജീഷ് (മോനു), ഇ.കെ.സുരേഷ് എന്നിവരെ 13 12 കൊല്ലം വീതവും തടവിന് ശിക്ഷിച്ചു. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി -3 ജഡ്ജി എം.ബി.സ്‌നേഹലതയാണ് ശിക്ഷ വിധിച്ചത്. 2011 മാര്‍ച്ച് 25ന് രാത്രി എട്ടരക്ക് മുണ്ടൂര്‍ പൂതനൂര്‍ ചെറിയകുന്നപ്പുള്ളിക്കാവ് കുമ്മാട്ടിയോടനുബന്ധിച്ച് വേലകള്‍ കടന്നു പോകുന്നതിലെ തര്‍ക്കത്തിനിടെ കിഴക്കേക്കര ദേശവേലയോടൊപ്പം വന്ന പ്രതികള്‍ പട്ടത്തൊടി - അകമ്പാടം ദേശവേലകള്‍ക്കൊപ്പം വന്നവരെ അക്രമിച്ചതില്‍ തലക്ക് ഗുരുതര പരിക്കേറ്റാണ് പ്രഭാകരന്‍ മരിച്ചത്.സംഭവത്തില്‍ പട്ടത്തൊടി -അകമ്പാടം വേലകളിലെ ദീപക്, രവീന്ദ്രന്‍, ഗിരീഷ്. മോഹനന്‍, അരവിന്ദാക്ഷന്‍, ഷിജു എന്നിവര്‍ക്കും പരുക്കേറ്റു. എല്ലാ പ്രതികളും 30,500 രൂപ വീതം പിഴയടക്കണം. അടച്ചില്ലെങ്കില്‍ ഒന്നരകൊല്ലവും ഏഴ് ദിവസവും അധിക ശിക്ഷ അനുഭവിക്കണം. കേസിലെ അഞ്ചാം പ്രതി കെ.കെ.ഉണ്ണിക്കുട്ടന്‍ എന്ന നാരായണന്‍കുട്ടി ഏഴാം പ്രതി പി.എസ്.വാസുദേവന്‍ , പത്താം പ്രതി എം.മണികണ്ഠന്‍ എന്ന മണി എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പിഴസംഖ്യയില്‍ നിന്നും ഒരു ലക്ഷം രൂപ പ്രഭാകരന്റെ ആശ്രിതര്‍ക്കും കൊടുക്കുവാനും കോടതി ഉത്തരവിട്ടു.
കോങ്ങാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹേമാംബിക നഗര്‍ എസ്.ഐ .കെ.എ.ശശിധരനാണ് തുടരന്വേഷണം നടത്തിയത്. പത്ത് മാസമായി നടചന്നുവരുന്ന വിചാരണയില്‍ പോസിക്യൂഷന്‍ ഭാഗം 34 സാക്ഷികളെ വിസ്തരിച്ചു. 71 രേഖകളും 19 മെറ്റീരിയല്‍ ഒബ്ജക്റ്റ്‌സുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദാലി മറ്റാംതടം ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  22 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  33 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago