ജീവനക്കാരില്ല; ജില്ലാ ആശുപത്രി ലാബില്‍ രോഗികള്‍ക്ക് ദുരിതം
മാനന്തവാടി: യന്ത്രത്തകരാറിന് പുറമേ ആവശ്യത്തിന് ജീനക്കാരില്ലാത്തതും ജില്ലാ ആശുപത്രി ലാബിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച് അവാര്‍ഡ് നേടിയ ലാബാണ് അധികൃതരുടെ അനാസ്ഥ കാരണം അവഗണന നേരിടുന്നത്. പ്രതിദിനം ശരാശരി 1,000ത്തോളവും പ്രതിമാസം 45,000 ത്തോളവും വിവിധ പരിശോധനകള്‍ നടക്കുന്ന ലാബില്‍ ജീവനക്കാരില്ലാത്തത് ലാബിലെത്തുന്ന രോഗികളെ വലക്കുകയാണ്. ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ ഒന്ന്, ചീഫ് ലാബ് ടെക്‌നീഷ്യന്‍ ഒന്ന്, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് വണ്‍ 6, ഗ്രേഡ് ടു 8, ലാബ് അസിസ്റ്റന്റ് 6 തസ്തികകളാണ് ജില്ലാ ആശുപത്രി ലാബില്‍ ആവശ്യമായുള്ളത്. എന്നാല്‍ ഇവിടെ ആകട്ടെ ജെ.എസ്.ഒ, സി.എല്‍.ടി തസ്തികകള്‍ സൃഷ്ടിക്കാന്‍ പോലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികളിലും പകുതിയിലെറെ ഒഴിവുകളിലും നിയമനം നടത്തിയിട്ടില്ല. ഇത്രയധികം പരിശോധനകള്‍ നടക്കുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ ലാബിലാണ് ആവശ്യത്തിന് ജിവനക്കാരെ നിയമിക്കാതെ ബന്ധപ്പെട്ടവര്‍ അവഗണിക്കുന്നത്.
ലാബിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടിയന്തര ഘട്ടങ്ങളില്‍ എന്‍.ആര്‍.എച്ച്.എം, എച്ച്.എം.സി. എന്നിവിടങ്ങളില്‍ നിന്ന് വര്‍ക്കിങ് അറേജ്‌മെന്റില്‍ ജീവനക്കാരെ നിയമിക്കുകയാണ് ചെയ്യുന്നത്. വര്‍ക്കിങ് അറേജ്‌മെന്റില്‍ എത്തുന്നവരായതിനാല്‍ തന്നെ ഇവരുടെ സേവനം മുഴുവന്‍ ദിവസങ്ങളിലും ലഭിക്കാറില്ല. ബി.പി.എല്‍ വിഭാഗത്തിന് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് നാലിലൊന്നും എ.പി.എല്‍ വിഭാഗത്തിന് പകുതി തുകയും മാത്രമെ ഈടാക്കുന്നുള്ളു എന്നതിനാല്‍ തന്നെ നിത്യേന നിരവധി പേരാണ് ലാബില്‍ പരിശോധനകള്‍ക്കായി എത്തുന്നത്. മാസം 10 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്ന ലാബില്‍ ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കാനും ജിവനക്കാരെ നിയമിക്കാനും അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."