നമ്പ്യാര്‍കുന്നിലും അമ്പലമൂലയിലും പുലിക്കായി കാമറകള്‍ സ്ഥാപിച്ചു
നമ്പ്യാര്‍കുന്ന്: പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളെ ഭീതിയിലാഴ്ത്തിയ പുലിക്കായി വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു. നമ്പ്യാര്‍കുന്ന്, അമ്പലമൂല എന്നിവിടങ്ങളില്‍ നാലിടങ്ങിലായാണ് കാമറകള്‍ സ്ഥാപിച്ചത്. നമ്പ്യാര്‍കുന്നില്‍ നാല് ആടുകള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തി മേഖലയായ ഈ പ്രദേശങ്ങളില്‍ കേരള-തമിഴ്‌നാട് പൊലിസ്-വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം നിരീക്ഷണം നടത്തിവരികയാണ്. ബിദര്‍ക്കാട് റെയ്ഞ്ചര്‍ മനോഹരന്‍, വയനാട് നൂല്‍പ്പുഴ റെയ്ഞ്ചര്‍ അബ്ദുള്ള എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തി. നമ്പ്യാര്‍കുന്നിലെ കൂത്ത്പറമ്പില്‍ പ്രകാശിന്റെ ഗര്‍ഭിണിയായ ആടിനെയാണ് അവസാനമായി പുലികൊന്നത്. ഇതോടെ മൂന്ന് ദിവസത്തിന്നിടെ നാലാടുകള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വന്യജീവി തടുര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതോടെ ഭയപ്പാടിയലായിരിക്കുകയാണ് പ്രദേശവാസികള്‍. പകലുപോലും ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുകയാണ്. അതിനാല്‍ എത്രയും പെട്ടന്ന് കൂട്‌വച്ച് ആക്രമണകാരിയായ വന്യജീവിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതേതുടര്‍ന്നാണ് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."