നാട്ടുകാര്‍ കൈകോര്‍ത്തു: നാടുകാണി ചെക്ക്ഡാം ജലസംഭരണത്തിന് ഒരുങ്ങി
ചീക്കല്ലൂര്‍: നാട്ടുകാര്‍ കൈകോര്‍ത്തതോടെ ചീക്കല്ലൂര്‍ നാടുകാണി ചെക്ക് ഡാം ജലസംഭരണത്തിന് ഒരുങ്ങി. 2005-2006 വര്‍ഷത്തില്‍ പണിത മരച്ചീര്‍പ്പുകള്‍ നഷ്ടപ്പെട്ട് ജലസംഭരണം മുടങ്ങികിടക്കുകയായിരുന്നു. ചെക്ക് ഡാമിലെ ചീര്‍പ്പുകള്‍ പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും പരിഹാരമായില്ല. ഇതോടെയാണ് നാട്ടുകാര്‍ ഒരുമിച്ചത്. ചീക്കല്ലൂര്‍ 18ാം വാര്‍ഡ് കുടുംബശ്രീ, പാടശേഖര സമിതി, കുരുമുളക് സമിതി, ദര്‍ശന ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
പഞ്ചായത്തംഗം ടി.കെ. സരിത, എം. ശിവന്‍പിള്ള, കെ. കേശവമേനോന്‍, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കാര്‍ത്ത്യായനി ചന്ദ്രന്‍, ടി.എസ്. സുരേഷ്, എം. ദേവകുമാര്‍, എം. ഗംഗാധരന്‍, സി.പി. സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കവുങ്ങുകളും ചാക്കുകളും ഉപയോഗിച്ച് ഭാഗികമായി ഡാം അടച്ചാണ് ജലസംഭരണത്തിന് സജ്ജമാക്കിയത്. ചീക്കല്ലൂര്‍ പാടശേഖരത്തിലെ നൂറുകണക്കിന് ഏക്കര്‍ വയലില്‍ ഇരുപ്പ് കൃഷി ചെയ്യാന്‍ ആവശ്യമായ ജലസംഭരണ ശേഷിയുള്ള ഡാമാണിത്.
കൂടുതല്‍ ഉപകാരപ്രദമായി നിര്‍മാണം നടത്തിയാല്‍ പ്രദേശത്തെ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലും തോട്ടങ്ങളും നയ്ക്കാനും കൃഷി മെച്ചപ്പെടുത്താനും സാധിക്കും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."