ജില്ലയില്‍ പോളിങ് 75.83 %
80 കടന്നത് ഏറനാട്ടില്‍ മാത്രം
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന കണക്കുകള്‍ ലഭ്യമായപ്പോള്‍ ജില്ലയില്‍ പോളിംഗ് ശതമാനം 75.83 ആയി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ദിവസം ആറു മണിക്ക് ശേഷം രേഖപ്പെടുത്തിയ വോട്ടുകള്‍ കൂടി പരിഗണിച്ചപ്പോഴാണ് പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായത്. ആറുവരെ പോള്‍ ചെയ്തത് 75.78 ശതമാനം വോട്ടുകളായിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ ആകെ പോള്‍ ചെയ്തത് 2300618 വോട്ടുകളാണ്. ഇതില്‍ 1071649 പേര് പുരുഷന്മാരും 1228969 പേര് സ്ത്രീകളുമാണ്.
പോളിങ് ശതമാനം ഏറ്റവും കൂടുതലുള്ളത് ഏറനാട് മണ്ഡലത്തിലാണ്. ഇവിടെ 81.4ശതമാനമാണ് പോളിങ്. കുറവ് വേങ്ങരയിലാണ്. 70.77 ശതമാനമാണ് ഇവിടെ പോളിങ്. മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം: കൊണ്ടോട്ടി: 79.07, നിലമ്പൂര്‍: 78.67, വണ്ടൂര്‍: 74.01, മഞ്ചേരി: 72.83, പെരിന്തല്‍മണ്ണ: 77.25, മങ്കട: 77.32, മലപ്പുറം: 72.84, വള്ളിക്കുന്ന്: 74.57, തിരൂരങ്ങാടി: 73.81, താനൂര്‍: 79.81, തിരൂര്‍: 76.17, കോട്ടക്കല്‍: 74.38, തവനൂര്‍: 76.65, പൊന്നാനി: 74.14
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."