HOME
DETAILS

ഇ.എസ്.ഐ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തും: ടി.പി രാമകൃഷ്ണന്‍

  
backup
November 05 2016 | 21:11 PM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b2-2

 

ഫറോക്ക്: സംസ്ഥാനത്തെ മുഴുവന്‍ ഇ.എസ്.ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും നിലവാരം മെച്ചപ്പെടുത്തി തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികിച്ച ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. രാമനാട്ടുകര ഭവന്‍സ് എന്‍.എ പാല്‍ക്കിവാല അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (പള്‍സര്‍ ലോ കോളജ് ) സംഘടിപ്പിച്ച 'ഇ.എസ്.ഐ പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള പ്രശ്‌നങ്ങളും പരിഹാരങ്ങളും' ദ്വദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ സ്‌പെഷാലിറ്റി ഉള്‍പ്പെടെ എത്ര ഉയര്‍ന്ന ചികിത്സയും ഇ.എസ്.ഐ ആശുപത്രികളിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി.പി രാജലക്ഷമി അധ്യക്ഷയായി. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, പള്‍സര്‍ ഡയറക്ടര്‍ അഡ്വ. പി. പരമേശ്വരന്‍, ഇ.എസ്.ഐ കോര്‍പറേഷന്‍ അംഗം വി. രാധാകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രാമചന്ദ്രന്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു. പോക്കര്‍, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍ നായര്‍, ഇ.എസ്.ഐ കോര്‍പറേഷന്‍ റീജ്യനല്‍ ബോര്‍ഡ് അംഗം എം.എ അബ്ദുറഹ്മാന്‍, ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ രാജന്‍, ഇ.എസ്.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. വര്‍ഗീസ് സംസാരിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ എ.ടി സര്‍ജാസ് സ്വാഗതവും അസി. പ്രൊഫ വി. അരുണ്‍ നന്ദിയും പറഞ്ഞു. തിങ്കളാഴ് രാവിലെ 9.30 മുതല്‍ 1.30വരെ പ്ലീനറി സെക്ഷനും ഉച്ചയ്ക്ക് ശേഷം സമാപന സമ്മേളനവും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago