HOME
DETAILS
MAL
'പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കണം'
backup
November 05 2016 | 21:11 PM
വടകര: പച്ചത്തേങ്ങ സംഭരിച്ച വിഷയത്തില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് കര്‍ഷക കോണ്‍ഗ്രസ് വടകര മേഖലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
കുടിശ്ശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയില്‍ ധര്‍ണ നടത്താനും കണ്വന്ഷന് തീരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ഇ. നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു.
അജിത് പ്രസാദ് കുയ്യാലില്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു ഒഞ്ചിയം, സി.കെ വിശ്വനാഥന്, സോമന് മാത്യത്ത്, കെ.എന്‍.എ അമീര്‍, വി.പി രാജേന്ദ്രന്, പറമ്പത്ത് ദാമോദരന്‍, കെ.പി സുബൈര്‍, ജയദാസന്‍ കാടോട്ടി, കെ.എം.പി ഹാരിസ്, കൂമുള്ളി രവീന്ദ്രന്, ആസിഫ് കുന്നത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."