HOME
DETAILS

വകുപ്പ് മേധാവികള്‍ പങ്കെടുത്തില്ല; വികസന സമിതിയിയെ വിമര്‍ശിച്ച് എം.എല്‍.എ

  
backup
November 05 2016 | 21:11 PM

%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86

 

വടകര: താലൂക്ക് വികസന സമിതിയില്‍ വകുപ്പ് മേധാവികള്‍ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എം.എല്‍.എ സി.കെ നാണു. മേധാവികള്‍ക്കു പകരം ഏതെങ്കിലും ഉദ്യോഗസ്ഥനെ പങ്കെടുപ്പിക്കുന്ന നിലപാടിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
ജനപ്രതിനിധികളും സമിതി അംഗങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പല വകുപ്പുകളും ഇത് പരിഗണിക്കുന്നില്ല. മൊത്തം 34 വകുപ്പുകളുടെ മേധാവികള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ ചുരുക്കം പേരാണ് എത്തുന്നത്. ഇന്നലെ നടന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി, നാഷനല്‍ ഹൈവേ, സിവില്‍സപ്ലൈസ് തുടങ്ങിയ വകുപ്പുകളില്‍നിന്നും ആരും എത്തിയില്ല. ഇതോടെ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച വഴിമുട്ടി. പല വകുപ്പുകളിലെയും ഉത്തരവാദിത്തപ്പെട്ടവരെ പിന്നീട് വിളിച്ചുവരുത്തുകയായിരുന്നു.
സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഇതേ കെട്ടിടത്തില്‍തന്നെയുള്ള ഓഫിസുകളില്‍ നിന്നുപോലും ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സര്‍ക്കാര്‍ തലത്തില്‍ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിട്ടും വടകര താലൂക്കില്‍ മാത്രം ഇതു ഫലപ്രദമായി നടപ്പിലായിട്ടില്ല. തകര്‍ന്ന മോന്താല്‍കടവ്-ഓര്‍ക്കാട്ടേരി റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. താലൂക്കിലെ മറ്റു റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്താന്‍ തീരുമാനമായതായി അധികൃതര്‍ അറിയിച്ചു.
അളവു തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തതായും ഇത്തരം ക്രമക്കേടുകളില്‍ 1,32,000 രൂപ പിഴ ചുമത്തിയതായും ലീഗല്‍ മെട്രോളജി അധികൃതര്‍ പറഞ്ഞു. താലൂക്കിലെ വയല്‍ നികത്തലിനെതിരേ കര്‍ശന നടപടി തുടങ്ങിയതായും റവന്യൂ അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.ടി ശ്രീധരന്‍, ടി.കെ രാജന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി ബിന്ദു, വികസനസമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ആര്‍. ഗോപാലന്‍, പി. സുരേഷ്ബാബു, ആവോലം രാധാകൃഷ്ണന്‍, അഡ്വ. ഇ.എം ബാലകൃഷ്ണന്‍, കളത്തില്‍ ബാബു, പി.എം അശോകന്‍, തഹസില്‍ദാര്‍ ടി.കെ സതീഷ്‌കുമാര്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago