സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന് അനുമതി നിഷേധിച്ചു
കൊയിലാണ്ടി: സേവാഭാരതിയുടെ അയ്യപ്പസേവാകേന്ദ്രത്തിന് പിഷാരികാവ് ദേവസ്വം ബോര്‍ഡ് അനുമതി നിഷേധിച്ചു. കൊല്ലം ചിറക്ക് സമീപം കിഴക്ക് ഭാഗത്തുള്ള ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി അയ്യപ്പസേവാകേന്ദ്രം തുടര്‍ന്ന് വന്നത്.
അയ്യപ്പന്മാര്ക്ക് വിരിവെക്കാനും, ശൗചാലയത്തിനും ഭക്ഷണത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ 24 മണിക്കൂറും ലഭ്യമാവുന്ന വിധത്തിലായിരുന്നു സേവനം.
കേരളത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് വരുന്നവര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന അയ്യപ്പന്മാര്ക്കും ഇത് ഏറെ സൗകര്യപ്രദമായിരുന്നു. അയ്യപ്പസേവാകേന്ദ്രം നടത്താന്‍ അനുമതി ചോദിച്ച് കത്ത് നല്‍കിയിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന് നടത്താന്‍ നിര്‍ദേശമുണ്ടെന്ന് പറഞ്ഞാണ് ബോര്‍ഡ് അനുമതി നിഷേധിച്ചത്.
പകരം കൊയിലാണ്ടി ടൗണിനുസമീപം ദേശീയ പാതയില്‍ മനയടത്ത്പറമ്പ് ക്ഷേത്രത്തിന് സമീപത്തായി അയ്യപ്പസേവാകേന്ദ്രം ആരംഭിക്കും. ഈ മാസം 16 മുതലാണ് പ്രവര്‍ത്തനം തുടങ്ങുകയെന്ന് സേവാഭാരതി വക്താക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."