കലകള്‍ നന്മയ്ക്ക് ഉപയോഗിക്കണം: ഖാദര്‍ മങ്ങാട്
കാസര്‍കോട്: കലകള്‍ നന്മയ്ക്കു വേണ്ടി ഉപയോഗിക്കണമെന്നും ആധുനിക സാഹചര്യങ്ങളില്‍ കലകളുടെ സ്വാധീനം ഏറെ പ്രകടമാണെന്നും കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്. ചിത്താരി അസീസിയ്യഃ അറബിക് കോളജില്‍ ജാമിഅഃ ജൂനിയര്‍ നോര്‍ത്ത് സോണ്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
54 വര്‍ഷമായി ജാമിഅഃ നൂരിയ്യഃ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നതു നന്മയുടെ വെളിച്ചമാണെന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. അഷ്‌റഫ് മിസ്ബാഹി അല്‍അസ്ഹരി, ബഷീര്‍ വെള്ളിക്കോത്ത്, അലി ഫൈസി ചിത്താരി, ടി.എച്ച് ദാരിമി, സലീം സിദ്ദീഖി, മുബാറക്, ഹസൈനാര്‍ ഹാജി, എം അബ്ദുറഹ്മാന്‍ ഹാജി മീത്തല്‍, കുഞ്ഞഹമ്മദ് ഹാജി, സ്വാലിഹ് ഹാജി കടവത്ത്, സി മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച് അബൂബക്കര്‍ ഹാജി, ഷഫീഖ് ഫൈസി, ഷബീബ് ഫൈസി സംസാരിച്ചു.
കുടക്, ചിക്മാംഗളൂരു, ദക്ഷിണ കന്നഡ, കാസര്‍കോട് മേഖലകളിലെ ജാമിഅഃ ജൂനിയര്‍ കോളജുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകളാണു നോര്‍ത്ത് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."