ഫയര്‍ സ്റ്റേഷനായുള്ള മലയോര ജനതയുടെ കാത്തിരിപ്പു നീളുന്നു
കുന്നുംകൈ : വെള്ളരിക്കുണ്ടില്‍ മലയോര താലൂക്ക് ഉദ്ഘാടനം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഫയര്‍ സ്റ്റേഷന്‍ യൂനിറ്റിനായുള്ള ജനങ്ങളുടെ കാത്തിരിപ്പു തുടരുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കാമെന്നു നാട്ടുകാരും വ്യാപാരികളും ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഇക്കാര്യം പലതവണ നിയമസഭയിലുള്‍പ്പെടെ ഉന്നയിച്ച വിഷയമാണ്. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തു നിന്ന് അത്ര അകലെയല്ലാത്ത കോട്ടഞ്ചേരി മലനിരകളില്‍ സ്ഥിരം അഗ്നിബാധയുണ്ടാകാറുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഭീമനടിയിലെയും വള്ളിക്കടവിലെയും കടകള്‍ അഗ്നിക്കിരയായിരുന്നു. ഫയര്‍ സ്റ്റേഷനായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."