HOME
DETAILS

ടിപ്പര്‍ ലോറി-ജെ.സി.ബി ഉടമകള്‍ അനിശ്ചിതകാല സമരത്തില്‍

  
backup
November 05 2016 | 21:11 PM

%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae

 

ചെറുവത്തൂര്‍: റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും അകാരണമായി ലോറികളും ജെ.സി.ബികളും പിടിച്ചെടുക്കുന്നുവെന്നാരോപിച്ചു ചെറുവത്തൂര്‍, നീലേശ്വരം മേഖലകളില്‍ ടിപ്പര്‍ ലോറി-ജെ.സി.ബി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ജില്ലയുടെ തെക്കന്‍ മേഖലകളെ പണിമുടക്കു പ്രതികൂലമായി ബാധിക്കും. നിര്‍മാണ മേഖലയിലെ അവശ്യ സാധനങ്ങളായ ചെങ്കല്ല്, പൂഴി, ജില്ലി, മണ്ണ് എന്നിവയാണു ടിപ്പറുകളില്‍ എത്തിക്കുന്നത്. എന്നാല്‍ ഈ വാഹനങ്ങള്‍ പൊലിസും റവന്യു വകുപ്പും നിസാരകാരണങ്ങള്‍ പറഞ്ഞു പിടിച്ചെടുക്കുകയാണെന്നു സമരക്കാര്‍ പറയുന്നു. പിടികൂടിയ വാഹനങ്ങള്‍ വിട്ടു കിട്ടാന്‍ രണ്ടു മാസമെങ്കിലുമെടുക്കും.
പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിക്കുന്ന ഇത്തരം വാഹനങ്ങളില്‍ നിന്നു വിലപ്പെട്ട ഭാഗങ്ങള്‍ നഷ്ടമാകുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പിഴ ചുമത്തി അപ്പോള്‍ തന്നെ വിട്ടു തരിക, വാഹനത്തില്‍ കയറ്റുന്ന സാധനങ്ങള്‍ക്കുള്ള പെര്‍മിറ്റ് കാലതാമസം കൂടാതെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. നവംബര്‍ ഒന്‍പതിന് കാഞ്ഞങ്ങാട് ആര്‍.ഡി ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ചെറുവത്തൂരില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് മുനമ്പത്ത് ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
പ്രകാശന്‍ മുണ്ടക്കണ്ടം അധ്യക്ഷനായി. വി.സി രവി, വേണുഗോപാലന്‍ കയ്യൂര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  4 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  32 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago