ബങ്കളത്തു സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മാണം നടത്തുന്നതായി പരാതി
മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിലെ ബങ്കളത്തു സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പരാതി. ആലിങ്കീഴില്‍- ബങ്കളം-ചായ്യോം റോഡിനായി നീക്കിവച്ച സ്ഥലം കൈയേറിയതായാണു ആരോപണം. ഇതു സംബന്ധിച്ചു നാട്ടുകാര്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനു പരാതി നല്കി. കലക്ടര്‍, ആര്.ഡി.ഒ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ക്കു പുറമേ പഞ്ചായത്തും സ്ഥലം കൈയേറിയതായി പരാതിയിലുണ്ട്. മടിക്കൈ പഞ്ചായത്തു നിര്‍മിക്കുന്ന അഗതിമന്ദിര നിര്‍മാണവും റോഡിനായി നീക്കിവച്ച സ്ഥലത്താണെന്നാണു നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ വളവു പരിഹരിക്കാനായി മാറ്റിവച്ച സ്ഥലമാണത്രേ ഇത്. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."