ഗാന്ധിമിത്രമണ്ഡലം പ്രവര്‍ത്തക സമ്മേളനം
നെയ്യാറ്റിന്‍കര: ഗാന്ധിമിത്രമണ്ഡലം ടൗണ്‍ ഉപസമിതി പ്രവര്‍ത്തക സമ്മേളനം 12 ന് വൈകിട്ട് 5.00 ന് കോണ്‍വെന്റ് റോഡിലുളള ടീച്ചേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. പി.ഗോപിനാഥന്‍നായര്‍, എം.വേണുഗോപാലന്‍തമ്പി, എസ്.ആര്‍.തങ്കരാജ്, അഡ്വ.ബി.ജയചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ ഭാരവാഹികളായി സി.സദാശിവന്‍പിളള, ആര്‍.ശ്രീകണ്ഠന്‍നായര്‍ (രക്ഷാധികാരികള്‍), മണലൂര്‍ ശിവപ്രസാദ് (ചെയര്‍മാന്‍), കെ.കെ.ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി), എ.എസ്.അനീസ് മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
തെക്കുംഭാഗം
മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍
പുവാര്‍: വിഴിഞ്ഞം തെക്കുംഭാഗം മുസ്‌ലിം ജമാഅത്ത് ഭരണസമിതി ഭാരവാഹികളായി എം.എം യൂസഫ്ഖാന്‍ (പ്രസിഡന്റ്) , മുഹമ്മദ് ഹനീഫ (വൈസ് പ്രസിഡന്റ്), പി.ഷറഫുദ്ദീന്‍ (സെക്രട്ടറി), എം.നിസാമുദ്ദീന്‍ (ജോയിന്റ് സെക്രട്ടറി), വാപ്പുകണ്ണ് (ട്രഷറര്‍), എച്ച്.എ.റഹ്മാന്‍, എം.അബ്ദുള്‍ റഹ്മാന്‍, എം.എ.ലുഖ്മാന്‍, എന്‍.ഷാജഹാന്‍, എച്ച്.അബ്ദുള്‍ റഷീദ്, എച്ച്.ഹസന്‍ (അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
മതപ്രഭാഷണവും
പ്രാര്‍ഥനാ സമ്മേളനവും
തിരുവനന്തപുരം: ബീമാപള്ളി എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2-ാം വാര്‍ഡില്‍ മതപ്രഭാഷണവും പ്രാര്‍ത്ഥന സമ്മേളനവും ഇന്നും നാളെയും സംഘടിപ്പിക്കും. ഇന്ന് ഫഖ്‌റുദീന്‍ ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. എം. ഇഖ്ബാല്‍ അദ്ധ്യക്ഷനാവും. എം.കെ അഷ്‌റഫ് മുസ്‌ലിയാര്‍ സ്വാഗതം പറയും. അഡ്വ. ഹസീം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ബീമാപ്പള്ളി മുന്‍ ചീഫ് ഇമാം സുലൈമാന്‍ സഖാഫി മജ്‌ലിസുന്നൂറിന്റെ അകപ്പൊരുള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, ഷാജഹാന്‍ ബദ്‌രി എന്നിവര്‍ ആശംസ പ്രസംഗം നടത്തും. നാളെ രാത്രി 8.30ന് അബൂബക്കര്‍ ഹുദവി മുണ്ടംപ്പറമ്പ് പരലോക ചിന്ത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് നാസ്മുദ്ദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. ഫിറോസ്ഖാന്‍ നന്ദി പറയും.
വാര്‍ഡ് സഭ സംഘടിപ്പിക്കുന്നു
നെയ്യാറ്റിന്‍കര: നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞദിവസം മുതല്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ വാര്‍ഡ് സഭായോഗം കൂടുന്നു. വിശദ വിവരം. ഫോണ്‍: 0471-2222242.
ബി.എസ്.പി കമ്മിറ്റി
പു:നസംഘടിപ്പിച്ചു
ബാലരാമപുരം: ബി.എസ്.പി കോവളം നിയോജക മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികളായി പുതിച്ചല്‍ സുരേന്ദ്രന്‍ (പ്രസിഡന്റ്) , കല്ലിയൂര്‍ സണ്ണി (ജനറല്‍ സെക്രട്ടറി) തേമ്പാമുട്ടം വിജയരാജ് (ട്രഷറര്‍), സുകു, എ.ജെ അനില്‍കുമാര്‍, പാറയ്‌ക്കോണം സനല്‍കുമാര്‍, വില്ലിക്കുളം ജോണി, നെല്ലിവിള തങ്കച്ചന്‍, തേമ്പാമുട്ടം പ്രവീണ്‍ ( സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബി.പി.എല്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, പാവപ്പെട്ടവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങയ ആവശ്യങ്ങള്‍ കമ്മിറ്റി ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് സുധാകരന്‍, ജില്ലാ പ്രസിഡന്റ് ജോയി ആര്‍. തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍ അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ എയര്‍പോര്‍ട്ട് ഔട്ട്‌സൈഡ്, ലിസ്സി റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറില്‍ എല്‍.ടി മെയിന്റനന്‍സ് പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഉളിയനാട്, ശ്രീനഗര്‍, അമ്പലക്കടവ്, നമ്പനാട്, പാറമുകള്‍ എന്നീ സ്ഥലങ്ങളില്‍ എല്‍.ടി മെയിന്റനന്‍സ് പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."