സ്വീകരണം നല്‍കി
കൊട്ടാരക്കര: ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ 10 ന് കലക്ടറേറ്റിനു മുന്‍പില്‍ കാഷ്യു വര്‍ക്കേഴ്‌സ് യൂനിയന്‍ നടത്തുന്ന ധര്‍ണയ്ക്ക് മുന്നോടിയായി കൊട്ടാരക്കര മേഖലയില്‍ പ്രചരണ ജാഥ നടന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ശൂരനാട് എസ്. ശ്രീകുമാര്‍ നയിച്ച ജാഥ കിഴക്കേത്തെരുവില്‍ അവസാനിച്ചു. സമാപന സമ്മേളനം ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട പി. കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. കോതേത്ത് ഭാസ്‌ക്കരന്‍, പി. വസന്തകുമാരി, പി.കെ രാധ, കെ.പി ഷാന്‍, കുന്നത്തൂര്‍ ഗോവിന്ദപിള്ള, നിഷാദ്, പി. ബാബു, ജി. വിജയന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്: പതാകദിനം നാളെ
കൊല്ലം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നാളെ പതാകദിനമായി ആചരിക്കും. രാവിലെ 10ന് ജില്ലാ ആസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ല ആശുപത്രിക്കും, ജില്ലാ ഹോമിയോ ആശുപത്രിക്കും കൊല്ലം, ചാത്തന്നൂര്‍, കുണ്ടറ, കരുനാഗപ്പള്ളി, ചവറ പ്രാദേശിക അസോസിയോഷനുകളുടെ സംഭാവനയായി വീല്‍ ചെയറുകള്‍ വിതരണം ചെയ്യും. കലക്ടറേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മിത്ര ടി, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍, കൊല്ലം ലോക്കല്‍ അസോസിയോഷന്‍ പ്രസിഡന്റ് അന്‍സാര്‍ അസീസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് കലക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."