നവമാധ്യമകൂട്ടായ്മ ജീവന ചാരിറ്റബിള്‍ സൊസൈറ്റി ശ്രദ്ധേയമാകുന്നു
കരുനാഗപ്പള്ളി: കേരളത്തിലും വിദേശത്തുമായി നവ മാധ്യമ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ജീവന ചാരിറ്റബിള്‍ സൊസൈറ്റി ഗ്രൂപ്പ് ജനശ്രദ്ധേയമാകുന്നു. കരുനാഗപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവന ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാട്ട്‌സ് അപ്പ് കൂട്ടായ്മയാണ് ജീവന. ആറുമാസത്തിനുമുമ്പു രൂപംകൊണ്ട ഗ്രൂപ്പ് ഇന്നുവരെ കേരളത്തില്‍ 362 രോഗികല്‍ക്കായി 844 യൂണിറ്റ് ബ്ലഡ് കൊടുക്കുകയും 20ല്‍ പരം രോഗികള്‍ക്ക് അടിയന്തിര ചികിത്സാര്‍ഥം ധനസഹായം നല്‍കുകയും ചെയ്തു. ജില്ലാ, മെയിന്‍ ഗ്രൂപ്പുകളും സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍ മസ്‌ക്കറ്റ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 23 വാട്ട്‌സാപ്പ് ഗ്രൂപ്പാണു ഉള്ളത്. ഓണത്തിനും റമദാനും പാവപ്പെട്ടവര്‍ക്ക് കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു. നിര്‍ധന കുടുംബങ്ങളിലെ യുവാക്കളെ ഗള്‍ഫ് രാജ്യങ്ങളില്‍ സൗജന്യമായി ജോലിക്ക് അയക്കുവാനും കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ട്. ജീവന രക്തദാനസേന, അവയവദാനസേന, നേത്രദാനസേന, കര്‍മ സേന എന്നിങ്ങനെ വിവിധ സംഘടനകളായി തിരിഞ്ഞ് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ച് വരുന്നു. ഇതുകൂടാതെ ആഴ്ചകളില്‍ വിവിധ വാട്ട്‌സാപ്പ് കൂട്ടായ്മയില്‍ ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധര്‍ ക്ലാസ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കിവരികയും ചെയ്യുന്നു. സഹായത്തിന്: 9526978806, 9744400535.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."