HOME
DETAILS

കലയ്‌ക്കോട് പീഡനം: പ്രതികള്‍ അഴിക്കുള്ളിലായത് 12 വര്‍ഷത്തിനു ശേഷം

  
backup
November 05 2016 | 23:11 PM

%e0%b4%95%e0%b4%b2%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


സ്വന്തം ലേഖകന്‍
കൊല്ലം: പരവൂര്‍ കലയ്‌ക്കോട് പീഡനക്കേസിലെ പ്രതികള്‍ അഴിക്കുള്ളിലായത് 12 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷം. കലയ്‌ക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പെട്ട ആറംഗ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സീരിയല്‍ നടിയാക്കാമെന്ന വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അന്ന് പൊലിസ് പിടികൂടിയത്.
2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിക്ക് അന്ന് പ്രായം വെറും 16 വയസ് മാത്രമായിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പെണ്‍വാണിഭ കേസില്‍ ആറ് പ്രതികള്‍ക്കും ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നാം പ്രതിയായ ഡോക്ടര്‍ റേ തിലകിന് 7 വര്‍ഷം തടവ് ശിക്ഷയും നാല്‍പത്തിയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
രണ്ട്, മൂന്ന് പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തിന് പുറമേ 35000 രൂപ പിഴയും മറ്റ് പ്രതികള്‍ക്ക് 25000 രൂപയുമാണ് പിഴ വിധിച്ചിരിക്കുന്നത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് മല്ലപ്പള്ളി സ്വദേശിനിയായ മഞ്ചു, ഈരാറ്റുപേട്ട സ്വദേശിനി റീന ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തേയും കബളിപ്പിച്ചത്.
നേരത്തെ തന്നെ അച്ഛന്‍ ഉപേക്ഷിച്ചതിനാല്‍ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബം ഇവരുടെ മോഹന വാഗ്ദാനങ്ങളില്‍ വീഴുകയായിരുന്നു. ഡോക്ടര്‍ റേ തിലകിന്റെ ഭാര്യയും പരവൂരില്‍ നേരത്തെ ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പിന്നീട് മരണമടയുകയും ചെയ്തു.
അതേ സമയം ഡോക്ടര്‍ റേ തിലകിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമാണ് സംഘത്തെ അന്ന് പൊലിസ് പിടികൂടിയത്. സംഘത്തിലെ വനിതാ അംഗങ്ങളായ മഞ്ചുവും റീനയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചതിന് ശേഷമാണ് ഡോക്ടര്‍ക്ക് വേണ്ടി ഇവിടെ എത്തിച്ചത്. കലയ്‌ക്കോട് ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിലാണ് സംശയം തോന്നാതിരിക്കാനായി പെണ്‍കുട്ടിയെ ഡോക്ടറുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചത്. ഇവിടെ താമസിപ്പിച്ച് മൂന്ന് ദിവസത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. രാത്രിയില്‍ ഡോക്ടറുടെ ക്വാര്‍ട്ടേഴ്‌സില്‍  മൂന്ന് ദിവസത്തോളമായി അസ്വഭാവികത തോന്നിയതാണ് നാട്ടുകാരെ കാര്യം അന്വേഷിക്കുന്നതിന് പ്രേരിപ്പിച്ചത്. പ്രതികള്‍ക്കെതിരേ ഐപിസി 366(മ) 376 അനാശാസ്യ നിരോധിത നിയമം 3,5 (റ) (ശ) എന്നിവയായാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ ജാമ്യത്തിലായിരുന്ന പ്രതികളെ പിന്നീട് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. കേസിന്റെ പല ഘട്ടങ്ങളിലും പെണ്‍കുട്ടി കോടതിയില്‍ നേരിട്ട് എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago