ഏക സിവില്‍ കോഡ് രാജ്യ പുരോഗതിയെ ബാധിക്കില്ല: എന്‍. ഷംസുദ്ദീന്‍
മൂവാറ്റുപുഴ: ഏക സിവില്‍ കോഡ് രാജ്യ പുരോഗതിയെ ഒരുതരത്തിലും ബാധിക്കുന്ന വിഷയമല്ലെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഏക സിവില്‍കോഡ് നടപ്പാക്കാത്തതാണ് രാജ്യത്തെ ഏക പ്രശ്‌നമെന്ന നിലയിലാണ് നരേന്ദ്ര മോദിയും സംഘ് പരിവാറും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ് മുളവൂര്‍ അഞ്ചാം വാര്‍ഡ് ശാഖാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ജനപക്ഷ രാഷ്ട്രീയവും നന്മയുടെ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് തിളക്കമാര്‍ന്ന വിജയമുണ്ടായത്. ലീഗിനെതിരേ പുതിയ പരീക്ഷണവുമായി മണ്ണാര്‍ക്കാട് ഇറങ്ങിതിരിച്ച ചിലര്‍ പരാജയപ്പെട്ടു. സമുദായത്തിന്റെ പേരില്‍ തന്‍പോരിമ നടിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ ഡല്‍ഹി ഇമാമിന്റെ മാതൃകയില്‍ കേരളത്തില്‍ ചെറിയ ഇമാമാകാനുള്ള ശ്രമമാണ് നടത്തിയത്. അങ്ങനെ കേരള ഇമാം വേണ്ടെന്ന് വോട്ടര്‍മാര്‍ വിധിയെഴുതിയെന്നും അദ്ദേഹം പരിഹസിച്ചു.
യോഗത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ പി.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്‍ മജീദ്, സ്വാഗത സംഘം ചെയര്‍മാന്‍ കെ.ബി.ഷംസുദ്ദീന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എ.അബൂബക്കര്‍, ജനറല്‍ സെക്രട്ടറി എം.എം.സീതി, പി.എ.അലിയാര്‍, എം.എസ്.അലി, ജലാല്‍ സ്രാമ്പിക്കല്‍, പി.എം.സെയ്തുമുഹമ്മദ്, കെ.എം. അബ്ദുല്‍കരീം, വി.കെ.റിയാസ്, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."