ശരീഅത്ത് സംരക്ഷണ റാലി നടത്തി
കടമത്ത്: ഏകസിവില്‍ കോഡിനെതിരായി സമസ്ത കേരള ജംഇയ്യ്തുല് ഉലമ മലപ്പുറത്ത് വെച്ച് നടന്ന ശരീയത്ത് സംരക്ഷണ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കടമത്ത് ദ്വീപില്‍ സംഘടിപ്പിച്ച റാലി ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ അഡ്വ. ഹംദുള്ള സൈദ് ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് അമിനി മേഖല കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി സൈദ് മുഹമ്മദ് കോയ ഹാജി മുഖ്യപ്രഭാഷണം നടത്തി. ഖാസിം അസ്ഹരി സ്വാഗതവും അഹമ്മദ് മുസ്ലിയാര് ദുആക്ക് നേതൃത്വവും നല്കി.
ലക്ഷദ്വീപ്: അഗത്തി എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയുടെ ഉദ്ഘാടനം അഗത്തി ഖാളി മുഹമ്മദ് ഹനീഫ ദാരിമി നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് പരിസരത്തില്‍ നിന്നും അഗത്തി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലേക്കാണ് റാലി സംഘടിപ്പിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് എ.പി ഹുസൈന് ഫൈസി സ്വാഗതം പറഞ്ഞു.
സെക്രട്ടറി എം ബദറുദ്ദീന്‍ ദാരിമി, ടി.കെ അബ്ദുല്‍ ശുക്കൂര്‍ (ഡി.പി മെമ്പര്‍), എ. സയ്ദ് മുഹമ്മദ്, അബ്ദുല്‍ സലാം അസ്ഹരി, ഹകീം ഫൈസി മറ്റു പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി മെമ്പര്‍മാരും ആശംസ അര്‍പ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു. നേതാക്കള്‍ അഗത്തി ഡെപ്യൂട്ടി കലക്ടര്‍ ബുസര്‍ ജംഹറിന്റെ വസതിയില്‍ ചെന്ന് നിവേദനം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."