നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി
കോതമംഗലം: മഴക്കാലത്ത് നഗരത്തിലെ ഏറ്റവും വലിയ പ്രശ്നമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടിയുമായി എം.എല്‍.എ രംഗത്ത്. തങ്കളം ബൈപാസ് ജംഗ്ഷനിലും കൂനന്‍ വളവിലും ഉണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാരികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇത് പരിഹരിക്കന്നതിന്റെ ആദ്യപടിയായി കൂനന്‍ വളവിലെ കലുങ്ക് പൊളിച്ച് നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു .
മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രിന്‍സി എല്‍ദോസ് ,പ്രസന്ന മുരളീധരന്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ഇ.എം ജോണി തുടങ്ങിയവര്‍ പങ്കെടുത്തു. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ ഫണ്ട് നല്‍കാമെന്നും വിവിധ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവധിച്ചതായും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."