പറവൂരില്‍ ഗവ.കോളജ് സ്ഥാപിക്കണമെന്ന് എല്‍.ഡി.എഫ്
പറവൂര്‍: പറവൂരില്‍ ഗവണ്‍മെന്റ് കോളജ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് പറവൂര്‍ നിയോജക മണ്ഡലം കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കോളജ് പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയ ചരിത്രമാണ് പറവൂരിനുള്ളത്.
പറവൂര്‍ മുനിസിപ്പല്‍ പ്രദേശത്തേയും പുത്തന്‍വേലിക്കര,ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ, ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലേയും, സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് പറവൂരിലെ കോളജ് സഹായകരമാകും. കയര്‍, കൈത്തറി, കള്ള് ചെത്ത്, തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെയും ചെറുകച്ചവടം ചെയ്തും കൃഷിയും കൂലിപ്പണിയിലുമേര്‍പ്പെട്ടാണ് ഉപജീവനം നടത്തി വരുന്നവരാണ് ഈ പ്രദേശങ്ങളിലെ ഏറെ പേരും.
ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്ന് മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. യോഗത്തില്‍ ടി.ജി.അശോകന്‍ അധ്യക്ഷനായി. ടി.ആര്‍.ബോസ്, കെ.ബി.അറുമുഖന്‍, എന്‍.ഐ.പൗലോസ് പി.എന്‍.സന്തോഷ്എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."