HOME
DETAILS
MAL
സംസ്ഥാനത്ത് കാര്‍ഷിക സേവന കേന്ദ്രം വ്യാപിപ്പിക്കും: കൃഷി മന്ത്രി
backup
November 05 2016 | 23:11 PM
ആലുവ: സംസ്ഥാനത്ത് കാര്‍ഷിക സേവന കേന്ദ്രത്തിന്റേയും, ഹരിതസേനയുടേയുംപ്രവര്ത്തനം വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ചൂര്‍ണ്ണിക്കര പഞ്ചായത്തും, കൃഷിഭവനും സംയുക്തമായിപതിനഞ്ചേക്കറില് നടത്തിയ നെല്ല് കൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നെല്ല് കൃഷി വര്ഷമായിആചരിക്കുന്നതിന്റെ ഭാഗമായി കഴിയുന്നത്ര സ്ഥലത്ത് നെല്ല് കൃഷി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അന്‍വര്‍സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആത്മ പ്രോജ്ക്ട്ഡയറക്ടര് എസ്. പുഷ്പകുമാരി മുഖ്യപ്രഭാഷണം നടത്തി. കെ.എം.ആര്.എല്മാനേജര് എസ്. ചന്ദ്രബാബു, ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉദയകുമാര്‍, കൃഷി ഓഫീസര്‍ എ.എ. ജോണ്‍ ഷെറി, ജില്ല പഞ്ചായത്തംഗം അസ്ലഫ്പാറേക്കാടന്, പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."