നഗരത്തിലെ തീപിടിത്തം: സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് എം.എല്‍.എ
കാക്കനാട്: കൊച്ചി നഗരത്തിലെ തീപിടുത്തം, രാസസുരക്ഷാ പ്രശ്‌നം തുടങ്ങിയവയില്‍ സുരക്ഷാ ഓഡിറ്റ് നടണമെന്ന് പി.ടി തോമസ് എം.എല്‍.എ. അടിക്കടിയുണ്ടാകുന്ന മാരക വാതക ചോര്‍ച്ചകളും ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നി ബാധകളും ഉണ്ടായ സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം പാലാരിവട്ടം എസ്.എന്‍ ജങ്ഷനില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നി ബാധയുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.
ഫ്‌ളാറ്റുകള്‍ക്ക് സമീപം ഫയര്‍ഫോഴ്‌സിന് വെള്ളം നിറയ്ക്കാനുള്ള സൗകര്യം നഗരത്തില്‍ പലയിടത്തും ഇല്ല. ഇലക്ട്രിസിറ്റി കണക്ഷനുകളും വന്‍ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാസാപകടങ്ങള്‍ നേരിടാനും സൗകര്യമില്ല. ഈ സാഹചര്യത്തില്‍ കൊച്ചിയിലും പരിസര പ്രദേശത്തും സുരക്ഷാ ഓഡിറ്റ് നടത്തേണ്ടത് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ കാണണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."