HOME
DETAILS
MAL
നേതാക്കളുടെ രഹസ്യ ഇടപാടുകള്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി അന്വേഷിക്കും
backup
November 05 2016 | 23:11 PM
കാക്കനാട്: തൃക്കാക്കര സി.പി.ഐ ലോക്കല്‍ കമ്മിറ്റികളിലെ ചേരിതിരിവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും അന്വേഷിക്കാന്‍ സി.പി.ഐ മണ്ഡലം കമ്മിറ്റിക്ക് വിട്ടു. തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളിലെ ചില നേതാക്കളുടെ രഹസ്യ ഇടപാടുകള്‍ വിവാദമായതിനെ തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റി വിഷയം മേല്‍ കമ്മറ്റിക്ക് വിട്ടിരിക്കുന്നത്.
തോട് കൈയേറ്റം നടത്തിയ തൃക്കാക്കര നഗരസഭയിലെ ഫ്ളാറ്റിനു വേണ്ടി സ്വന്തം വീട്ടില്‍ മുതിര്‍ന്ന നേതാവ് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. വീട്ടില്‍ നടത്തിയ ഇടപാട് രണ്ടാംനിര നേതാക്കള്‍ അറിഞ്ഞതോടെ സംഭവം വിവാദമായി. ഇത് മുന്‍കൂട്ടി കണ്ട് ഒരു രണ്ടാംനിര നേതാവിനെതിരേ മുതിര്‍ന്ന നേതാവ് പഴയ ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയതോടെയാണ് ചേരിതിരിവ് രൂക്ഷമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."