വീടുകളുടെ സംരക്ഷണഭിത്തി നിര്‍മിക്കും: എം.എല്‍.എ
മൂവാറ്റുപുഴ: എലുവിച്ചിറ കോളനിയിലെ അപകടാവസ്ഥയിലായ വീടുകളുടെ നിര്‍മാണം റവന്യൂ വകുപ്പിന്റെയും വീടുകളുടെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടെ നിര്‍വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ആവോലി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ എലുവിച്ചിറ കോളനിയിലെ നടുവക്കാട്ട് സോണിയുടെ വീടിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നിരുന്നു. കോളനിയിലെ ഏഴോളം വീടുകളുടെ സംരക്ഷണ ഭിത്തിയും അപകടവസ്ഥയിലാണ്. കോളനിയില്‍ 110-കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇന്നലെ എല്‍ദോ എബ്രഹാം എംഎല്‍എ, ആര്‍ഡിഒ എം.ജി.രാമചന്ദ്രന്, എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. എം.എല്‍.എയോടൊപ്പം ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരീസ്, മൈക്കിള്‍ ആഞ്ചലോസ്, എ.എം.മധു എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."