എന്‍.ഡി.ടി.വിക്കു പുറമേ ന്യൂസ് ടൈം അസമിനും കേന്ദ്രസര്‍ക്കാര്‍ വിലക്ക്
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വിയുടെ ഹിന്ദി ചാനലിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധം ശക്തമാകവേ അസം വാര്‍ത്താ ചാനലായ ന്യൂസ് ടൈം അസമിനും കേന്ദ്രസര്‍ക്കാര്‍ വിലക്ക്. ചാനലിനും ഒരു ദിവസത്തെ വിലക്കാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
നവംബര്‍ ഒമ്പതിനാണ് ന്യൂസ് ടൈം അസമിനോട് പ്രക്ഷേപണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് എന്‍.ഡി.ടി.വി ഹിന്ദി ചാനലിനോടും പ്രക്ഷേപണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം പറഞ്ഞിരിക്കുന്നത്. വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ന്യൂസ് ടൈം അസമിന് കേന്ദ്രം ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചാനല്‍ വാര്‍ത്ത കൊടുത്തെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."