ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് ദേശീയ സമ്മേളനം 11 മുതല്‍
തിരുവനന്തപുരം: വൈദ്യുതി ജീവനക്കാരുടെ ദേശീയ സംഘടനയായ ആള് ഇന്ത്യ ഫെഡറേഷന് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസിന്റെ ദേശീയ സമ്മേളനം 11,12,13 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും. പതിനൊന്നിനു വൈകിട്ട് ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന് അധ്യക്ഷത വഹിക്കും.
പന്ത്രണ്ടിനു പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്യും. പതിമൂന്നിനു ആഗോളവത്കരണ ഫലങ്ങള്‍ ഇന്ത്യന്‍ ഊര്‍ജമേഖലയില്‍ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
രാജ്യത്ത് ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള താപവൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയാണെന്നു ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുകടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കും. റിലയന്‍സ് അടക്കമുള്ള സ്വകാര്യ വൈദ്യുതി ഉത്പാദകരില്‍നിന്നും ഉയര്‍ന്നവിലക്ക് വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരാകുകയും ജനങ്ങള്‍ക്കുമേല്‍ കടുത്ത വൈദ്യുതി ബില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ആശങ്ക പരിഹരിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചും തീരുമാനമെടുക്കണമെന്നും ഭാരവാഹികളായ എ.എന്‍ രാജന്, എം.പി ഗോപകുമാര്‍, എം.ജി അനന്തകൃഷ്ണന് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."