മത തീവ്രവാദം ക്രൈസ്തവസഭയ്ക്കുള്ളില്‍ വര്‍ധിക്കുന്നു: മെത്രാപ്പൊലീത്ത
കോട്ടയം:മതമൗലിക തീവ്രവാദം ക്രൈസ്തവ സഭയ്ക്കുള്ളില്‍ പെരുകുന്നുവെന്ന് യാക്കോബായ സുറിയാനി നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. സഭകള്‍ക്കുള്ളിലെ അധര്‍മത്തിനെതിരെയും അനീതിക്കെതിരെയും പോരാടേണ്ട സമയമാണിത്. കോട്ടയം ഐ.എം.എ ഹാളില്‍ സാമുദായിക മൗലികവാദത്തിനെതിരെയുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുരിശു ശരീരത്തില്‍ ധരിക്കാനുള്ള വെറും ആഭരണമാക്കി പലരും മാറ്റി. ആധുനിക കാലഘട്ടത്തില്‍ ക്രിസ്തുവും സഭയും എതിര്‍ദിശകളിലാണ് സഞ്ചരിക്കുന്നത്.
യേശുവിന്റെ മുന്‍പില്‍ എല്ലാവരും ഒന്നാണെങ്കിലും സഭയുടെ മുന്നില്‍ അങ്ങനെയല്ല. ക്‌നാനായ വിഭാഗക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൊതു സമൂഹം ഏറ്റെടുക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രഭാതം എക്‌സിക്യൂട്ട് എഡിറ്റര്‍ എ.സജീവന്‍, റവ.ഡോ. ജയിംസ് ഗുരുദാസ് നടുവിലേക്കുറ്റ്, മാധ്യമപ്രവര്‍ത്തകരായ മണര്‍കാട് മാത്യു, റജി ലൂക്കോസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."